രസം
വൻപയറും പിഴുപുളി യും തക്കാളിയും ചേർത്തുള്ള ഒരു രസത്തിന് റെസിപ്പി ആയിട്ടാണ് എത്തിയിരിക്കുന്നത്, എന്റെ അമ്മായി അമ്മ സ്പെഷ്യൽ രസം ആണിത്,
തെയ്യാറാക്കേണ്ടവിധം
ഈ രസം തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വൻപയർ രണ്ട് ടേബിൾസ്പൂൺ chana dal, chana dal ഇല്ലെങ്കിൽ സാധാരണ സാമ്പാർ ഉണ്ടാക്കുന്ന പരിപ്പ്
എങ്കിലും മതി, ഒരു 7 വിസിൽ വരെ അടിച്ചെടുക്കുക,
അത്യാവശ്യം നല്ല ചൂടോടുകൂടി തന്നെ കുക്കർ തുറക്കുക കുക്കറിലേക്ക് ഒരു നാല് തക്കാളി കട്ട് ചെയ്ത് ചേർത്ത് കൊടുത്തു അടച്ചുവെക്കുക
ഒരു അഞ്ചുമിനിറ്റ് കഴിയുമ്പോഴേക്ക് തക്കാളി നല്ല സോഫ്റ്റ് ആവും അതിലേക്ക് അല്പം പുളിവെള്ളം ചേർത്ത് ജ്യൂസ് മാത്രം പിഴിഞ്ഞെടുക്കുക,
ഈ പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് മുക്കാൽ ടീസ്പൂൺ മുളകുപൊടി അൽപം മഞ്ഞൾപൊടി ആവശ്യമെങ്കിൽ കുരുമുളകുപൊടി, ചേർത്ത് തിളപ്പിക്കുക.
തിളയ്ക്കുന്ന സമയത്ത് അൽപം കായം ചേർത്ത് കൊടുക്കുക അതിനോടൊപ്പം തന്നെ ഉപ്പ് ചേർക്കാം, തിളച്ചതിനു ശേഷം അല്പം മല്ലിയിലയും കൂടി ചേർക്കുക, അതിലേക്ക് വെളുത്തുള്ളി ചതച്ചതും, ഉലുവയും ജീരകവും ഉള്ളിയും എല്ലാം കൂടെ ചേർത്ത് കടുക് താളിച്ച് കഴിഞ്ഞാൽ അടിപൊളി രസം റെഡി
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ രസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.