കൂവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ഈ ചൂടു കാലത്തു ശരീരത്തെ തണുപ്പിക്കാനും അതു പോലെത്തന്നെ ഒരു പരിധി വരെ നമ്മുടെ ആരോഗ്യ പ്രശ്നങ്ങളെ തടുക്കുന്നതിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചേരുവകൾ :
1.കൂവ പൊടി – 2 ടീസ്പൂൺ
2.നാളികേരം – 2 ടീസ്പൂൺ
3.ശർക്കര – ചെറിയ കപ്പ് (ചിരകിയത്)
4.തണുപ്പിച്ച പാൽ – 1.5 കപ്പ്
5.ഏലക്ക / ഏലക്ക പൊടിച്ചത് – 2 എണ്ണം / 1/4ടീസ്പൂൺ
6.വെള്ളം – 1 കപ്പ്
തയ്യാറാക്കുന്നവിധം :
കൂവ പൊടി കുറച്ചു വെള്ളത്തിൽ കലക്കിയെടുക്കുക. അതിലേക്കു ബാക്കി വെള്ളവും കൂടി ഒഴിച്ച് ഇളക്കിയ ശേഷം ചെറു തീയിൽ ഒന്ന് കുറുക്കിയെടുക്ക.
കുറുക്ക് നന്നായി തണുത്ത ശേഷം മിക്സിയുടെ ജാറിൽ കുറുക്ക്, നാളികേരം, ശർക്കര, ഏലക്ക /ഏലക്ക പൊടി, തണുത്ത പാൽ അല്ലെങ്കിൽ പാലിന്റെ കൂടെ കുറച്ചു ഐസ് ക്യൂബ്സ് കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം…
വീഡിയോ വിശദമായി കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യണേ 👇
ചാനൽ ഇതു വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഒന്ന് ചെയ്യണേ 🙏