Home Pickle ചെറുനാരങ്ങ കൊണ്ടുള്ള ഒരടിപൊളി അച്ചാറാണ് ഇന്നത്തെ വിഭവം. ഒട്ടും കയിപ്പ്‌ ഇല്ലാത്ത വളരെ കുറച്ചു ചേരുവകൾ...

ചെറുനാരങ്ങ കൊണ്ടുള്ള ഒരടിപൊളി അച്ചാറാണ് ഇന്നത്തെ വിഭവം. ഒട്ടും കയിപ്പ്‌ ഇല്ലാത്ത വളരെ കുറച്ചു ചേരുവകൾ മാത്രം ആവശ്യം ഉള്ള ഒരടിപൊളി നാടൻ അച്ചാര്‍ തയ്യാറാക്കിയാലോ….

ഒട്ടും കയ്പ്പില്ലാത്ത രുചിയൂറും തനി നാടൻ നാരങ്ങാ അച്ചാർ || NO OIL, NO VINEGAR, NO PRESERVATIVES !!!

 

ഇത് തയ്യാറാക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടാട്ടോ.. ഒരു 10 മിനിറ്റ് മതി.. ഇൗ അച്ചാർ ഉണ്ടാക്കാൻ ഒരു തുള്ളി എണ്ണ പോലും വെണ്ടാട്ടോ.. അച്ചാർ പൊടിയോ വിനാഗരിയോ ഒന്നും ആവശ്യം ഇല്ല.. ഇത് എത്ര നാൾ വേണമെങ്കിലും ഒരു കേടും കൂടാതെ ഇരിക്കും..

ഇനി ഇതിന് വേണ്ട ചേരുവകൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം..

ചേരുവകള്‍

ചെറുനാരങ്ങ – 250 ഗ്രാം
ഉപ്പ് പൊടി – 1.5 ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
വെളുത്തുള്ളി – 7 അല്ലി
മുളക്‌പൊടി – 2.5 ടീസ്പൂണ്‍
കുരുമുളക് – അര ടീസ്പൂൺ
വെള്ളം – 2.5 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

Step 1:
ചെറുനാരങ്ങ നന്നായി കഴുകി തുടച്ച് എടുക്കുക.. അതിനു ശേഷം ഓരോ നാരങ്ങയും 8 പീസ് ആയി മുറിക്കുക..

Step 2:
പാൻ ചൂടാക്കി അതിലേക്ക് ഉലുവയും കുരുമുളകും ഇട്ടു ചെറിയ തീയിൽ ചൂടാക്കുക.. ഉലുവയുടെ നിറം ചെറുതായി മാറുമ്പോൾ തീ ഓഫ് ചെയ്യുക.. അതിലേക്ക് മുളക് പൊടി ചേർത്ത് നന്നായി ഇളക്ക യോജിപ്പിക്കുക.. ഇത് തണുത്തതിനു ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക..

Step 3:
ഇതിന് ശേഷം ഉപ്പിൽ 2.5 ടീസ്പൂൺ വെള്ളം ഒഴിച്ച് നന്നായി ഇളക്കി ലായനി ആക്കുക.. ഇൗ ലായനി പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് നന്നായി വറ്റിച്ച് എടുക്കുക..

Step 4:
അതിലേക്ക് അരിഞ്ഞു വെച്ച നാരങ്ങാ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.. നാരങ്ങയിൽ നിന്ന് ചെറുതായി നീര് ഇറങ്ങാൻ തുടങ്ങുമ്പോൾ വെളുത്തുള്ളി കൂടി ചേർത്ത് ഇളക്കുക.. അച്ചാറിന് നിങ്ങൾക്ക് ആവശ്യമുള്ള ചാർ ആവുമ്പോൾ അതിലേക്ക് പൊടിച്ചു വെച്ച ചേരുവകൾ ചേർത്ത് നന്നായി 30 സെക്കൻഡ് ചെറിയ തീയിൽ ഇളക്കുക.. അതിനു ശേഷം തീ ഓഫ് ചെയ്യുക..

Step 5:
ആറിയതിന് ശേഷം വെള്ള മയം ഇല്ലാത്ത ഭരണിയിലേക്ക് മാറ്റി അടച്ചു സൂ്ഷിക്കുക.. 10 ദിവസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം..

ശ്രദ്ധിക്കുക
ഇതിലേക്ക് അൽപം പോലും വിനാഗിരിയോ എണ്ണയോ ചേക്കേണ്ട ആവശ്യം ഇല്ല.. ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യവും ഇല്ല..

എല്ലാവരും ഉണ്ടാക്കി നോക്കിയതിനു ശേഷം അഭിപ്രായം പറയണേ..

കൂടുതൽ വിശദമായി കാണുവാനും അറിയുവാനും എല്ലാവരും വീഡിയോ കാണുക.. വീഡിയോയിൽ കാണുന്ന പോലെ ഫോളോ ചെയ്താൽ കയ്പ്പ് ഇല്ലാത്ത തനി നാടൻ ടെസ്റ്റ് ഉള്ള ഒരു നാരങ്ങാ അച്ചാർ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും.. എന്റെ ഉറപ്പ്…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാരങ്ങ അച്ചാർ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here