ഇനി ഒരു YUMMY ഗോതമ്പ് പായസം ആയാലോ..
ചേരുവകള്‍
നുറുക്ക് ഗോതമ്പ് – 1 ഗ്ലാസ്സ്
തേങ്ങാ – 1 എണ്ണം
ഒന്നാം പാൽ – 200 മില്ലി
രണ്ടാം പാൽ – 250 മില്ലി
മൂന്നാം പാൽ – 750 മില്ലി
തേങ്ങാ കൊത്ത് – കാൽ മുറി
ഏലക്കായ് പൊടി – കാൽ ടീസ്പൂൺ
ജീരകം – കാൽ ടീസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
അണ്ടിപരിപ്പ് – 20 ഗ്രാം
ഉണക്ക മുന്തിരി – 20 ഗ്രാം (ആവശ്യം ഉണ്ടെങ്കിൽ മാത്രം)
ശര്‍ക്കര – 200 ഗ്രാം
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയ ഒരു ഗ്ലാസ്സ് നുറുക്ക് ഗോതമ്പ് മൂന്നാം പാലും കൂടെ ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക.. വെന്തതിനു ശേഷം ശർക്കര പാനി ആക്കി ഇതിലേക്ക് ഒഴിക്കുക.. 5 മിനിറ്റ് നന്നായി ഇളക്കി അല്പം വറ്റിക്കുക.. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് ഇളക്കി കൊടുക്കുക.. ഇതിലേക്ക് ഏലക്കാ പൊടിയും ജീരക പൊടിയും ചേർക്കുക.. 5 മിനിറ്റ് ഇളക്കുക.. ഇതിലേക്ക് ഒന്നാം പാൽ ചേർക്കുക.. ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക.. നന്നായി ചൂടായതിന് ശേഷം തീ അണക്കുക..
ഒരു പാനിൽ 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് തേങ്ങാ കൊത്തു ഗോൾഡൺ നിറം ആകുന്ന വരെ ഇളക്കി കോരുക.. ഇതിലേക്ക് അണ്ടി പരുപ്പും ഒണക്ക മുന്തിരിയും കൂടെ വറുത്ത് എടുക്കുക.. ഇത് പയാസത്തിലേക്ക് ചേർക്കുക.. അവസാനം ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർക്കുക..
സ്വാദിഷ്ടമായ നുറുക്ക് ഗോതമ്പ് പായസം റെഡി.. അല്പം ചൂട് ആറിയതിന് ശേഷം കഴിക്കാം..
കൂടുതൽ അറിയാൻ ഇൗ വീഡിയോ കാണുക..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.