ലയർ റൊട്ടി
Ingredients:-
മൈദ :1 1/2cup
വെള്ളം :250 ml
യീസ്റ്റ് :1/2tsp
ഉപ്പ് :1/2tsp
മോസിറില്ല ചീസ്
ബട്ടർ :2tbsp
റിഫൈൻഡ് ഓയിൽ /ഒലിവ് oil
തെയ്യാറാക്കേണ്ടവിധം
ആദ്യം ഒരു ബൗളിൽ 1കപ്പ് വെള്ളം എടുക്കാം അതിലേക്ക് ഉപ്പും യീസ്റ്റ് ഉം ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യാം.കയ്യിൽ മാവ് ഒട്ടുന്ന പരുവത്തിലാവണം കുഴക്കാൻ. ഇനി ഇതിന്മേൽ കുറച്ച് ഓയിൽ തടവി 45മിനുട്ട് മാറ്റി വെക്കാം. ശേഷം ടേബിളിൽ ഓയിൽ ഒഴിച് നന്നായി കുഴച്ചെടുക്കാം. ഇനി ഇത് 10 മിനുട്ട് മാറ്റിവെക്കാം. ശേഷം ഇത് കൈ കൊണ്ട് പരത്തി നന്നായി വട്ടത്തിൽ വലിച്ചു നീട്ടണം.ഇനി ഇതിന്മേൽ ബട്ടർ ഉരുക്കിയത് തടവി മൈദയും ചീസും വിതറി കൊടുക്കാം. മനസിലാവുന്നില്ലെങ്കിൽ വീഡിയോ കാണൂ. ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. ഇനി രണ്ടു ഭാഗത്തുനിന്നും നടുവിലേക്ക് മാവ് മടക്കാം.ഇതിന് മുകളിലായി ബട്ടർ തടവി കൊടുക്കാം. പിന്നെ മൈദയും ചീസും വിതറാം. ഇനി മറുഭാഗത്തിൽ നിന്ന് നടുവിലേക്ക് മടക്കാം. മുകളിൽ ബട്ടർ തടവി വീണ്ടും നാലു ഭാഗത്തിൽ നിന്ന് മടക്കി മാവ് കിഴിപോലെ വട്ടത്തിൽ മടക്കാം. ഇനി ഫ്രൈ പാൻ എടുത്ത് ബട്ടർ തടവി മാവ് പിസക്ക് പരത്തുന്നത് പോലെ കൈ കൊണ്ട് പരത്താം. ഇനി ഒരു അലുമിനിയം അടപ്പ് അടുപ്പിൻമേൽ വെച്ച് ചൂടാക്കി അതിന്മേൽ ഫ്രൈ പാൻ വെച്ചു കൊടുത്ത് തീ കുറച്ച് 15 മിനുട്ട് അടച്ചു വെച്ച് വേവിക്കാം. ശേഷം മറിച് കൊടുത്ത് 15 മിനുട്ട് വേവിക്കാം. ലയർ റൊട്ടി റെഡി . വീഡിയോ കാണണേ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.