കോവക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോവും ഈ കോവക്ക മെഴുക്കുപുരട്ടി..
ഒരുപാടു ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറി ആണ് കോവക്ക. അതുകൊണ്ടു തന്നെ എല്ലാദിവസവും ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. .
ചേരുവകൾ എന്തൊക്കെ ആണെന് നോക്കാം:
1 ) കോവക്ക നന്നായി കഴുകിയത് : അര കിലോ
2 ) പച്ചമുളക് : ഒന്നോ രണ്ടോ എരുവിന് അനുസരിച്ചു
3 ) കറി വേപ്പില : രണ്ട് തണ്ട്
4 ) ഉപ്പ് : ആവശ്യത്തിന്
5 ) വെളിച്ചെണ്ണ : ആവശ്യത്തിന്
കോവക്ക കട്ടി കുറച്ചു അരിഞ്ഞു വെള്ളത്തിൽ ഇട്ടു നന്നായി കഴുകി വാരി എടുക്കുക. ഇത് ഒരു ചട്ടിയിലേക്കു ഇട്ട് പച്ച മുളകും ഉപ്പും കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിക്കുക.
നന്നായി വെള്ളം വറ്റിയതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു രണ്ട് തണ്ട് കറി വേപ്പില ഇട്ട് കൊടുക്കുക.. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കോവക്ക ഇട്ടു കൊടുക്കുക. നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കുക.
വളരെ സ്വാദിഷ്ടം ആയ കോവക്ക മെഴുക്കുപുരട്ടി റെഡി.
ഇതിലേക്ക് മസാല ഒന്നും ചേർക്കുന്നില്ല. കടുക് പൊട്ടിക്കേണ്ട ആവശ്യവും ഇല്ല.
തയ്യാറാക്കുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കോവക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കോവക്ക ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.