Home Recipes ഹായ് കൂട്ടുകാരെ , ഒരു സ്പെഷ്യൽ അവിയൽ ഉണ്ടാക്കിയാലോ ,ഇതു മാത്രം മതി ഊണുകഴിക്കാൻ ,അവിയലിൽ...

ഹായ് കൂട്ടുകാരെ , ഒരു സ്പെഷ്യൽ അവിയൽ ഉണ്ടാക്കിയാലോ ,ഇതു മാത്രം മതി ഊണുകഴിക്കാൻ ,അവിയലിൽ വെളിച്ചെണ്ണ തൂകുമ്പോഴുള്ള മണം ഇഷ്ടമുള്ളവരുണ്ടോ?

തെയ്യാറാക്കേണ്ടവിധം

സ്റ്റെപ് 1 :ഒരു പാത്രത്തിലേക്ക് 2 1/ 2 കപ്പ് വെള്ളം ഒഴിച്ച് 1 മുരിങ്ങക്ക നീളത്തിൽ അരിഞ്ഞത് ചേർത്ത് പകുതി
വേവിക്കാം .

സ്റ്റെപ് 2 :ഇതിലേക്ക് നീളത്തിൽ അരിഞ്ഞ 2 കാരറ്റ്,2 പച്ച കായ ,1 ചെറിയ ഉഴുള്ള കിഴങ്ങ് ,1/ 2 സവോള ,1 വെള്ളരിക്ക ,2 പച്ചമുളക് ,കറിവേപ്പില ,1 ടീസ്പൂൺ ഉപ്പ് ചേർത്ത് വേവിക്കാം .

സ്റ്റെപ് 3 :മുക്കാൽവേവ്‌ ആകുമ്പോൾ 1/ 2 പച്ചമാങ്ങ ചേർത്ത് വേവിക്കാം.

സ്‌റ്റെപ് 4 :1 കപ്പ് തേങ്ങ ,2 ചുവന്നുള്ളി ,2 പച്ചമുളക്,1/ 2 ടീസ്പൂൺ മഞ്ഞൾ പൊടി,1/ 2 ടീസ്പൂൺ ജീരകം ,1/ 4 വെള്ളമൊഴിച്ചു മിക്സിയിൽ അരച്ചെടുക്കാം .ഇതു പച്ചക്കറിയിലേക്കു ചേർത്ത് മിക്സ് ചെയ്യാം.ശേഷം1 മിനിറ്റ്
മിനിറ്റ് തുറന്നു വേവിക്കാം .

സ്റ്റെപ്‌ 5 :ഇതിലേക്ക് 1/ 2 ടീസ്പൂൺ ഉപ്പും 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർക്കാം .

അവിയൽ റെഡി

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണേ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവിയൽ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here