Home Recipes കപ്പ ഇഷ്ടല്ലാത്ത മലയാളി ഉണ്ടോ?ഇന്ന് കപ്പ വെച്ചുള്ള ഒരു കിടിലൻ ബിരിയാണി ആയാലോ?

കപ്പ ഇഷ്ടല്ലാത്ത മലയാളി ഉണ്ടോ?ഇന്ന് കപ്പ വെച്ചുള്ള ഒരു കിടിലൻ ബിരിയാണി ആയാലോ?

 

കപ്പ ബീഫ് ബിരിയാണി :-

ചേരുവകൾ:-

കപ്പ-750g

ബീഫ്-400 g

ഉള്ളി-ഒരെണ്ണം

തക്കാളി-ഒരെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 1/2 TSp

കറിവേപ്പില -2 തണ്ട്

ചെറിയ ഉള്ളി- 1-2 nos.

മല്ലിപ്പൊടി-2 TSp

മുളകുപൊടി-1 TSp

ഗരം മസാലപൊടി-1/2 TSp

മഞ്ഞൾപ്പൊടി-1 TSp

ഉപ്പ്

തേങ്ങ-1/2 cup

പച്ചമുളക് -1-2 nos.

പെരുംജീരകം -1 TSp

പാകം ചെയ്യുന്ന വിധം:-

കപ്പ,മഞ്ഞൾപ്പൊടി(1/2 TSp),ഉപ്പ് ചേർത്തു പ്രഷർ കുക്കറിൽ ഒരു whistle വന്ന ശേഷം 5-10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക…

ഒരു പ്രഷർ കുക്കറിൽ ബീഫ്,ഉള്ളി,തക്കാളി,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,മുളകുപൊടി ,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,ഗരം മസാല പൊടി,ഉപ്പ്,വെള്ളം ചേർത്തു നന്നായി മിക്സ് ചെയ്ത് ഒരു whistle വന്ന ശേഷം 15-20 മിനുട്സ് വേവിച്ചെടുക്കുക…

തേങ്ങ,ചെറിയ ഉള്ളി,പച്ചമുളക്,പെരുംജീരകം എന്നിവ ചതക്കിയെടുക്കുക..

കപ്പയും ബീഫും നന്നായി മിക്സ് ചെയ്യുക…

ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ഉണക്കമുളക്,കറിവേപ്പില ഇട്ട് ഇതിലേക്ക് ബീഫ് കപ്പ മിക്സ് ഇട്ട് തേങ്ങ അരപ്പ് ചേർത്തു ഇളക്കുക…സെർവ് ചെയ്യുന്നതിന് മുമ്പ് ചെറുതായി നുറുക്കിയ ഉള്ളി ഇട്ട് നന്നായി മിക്സ് ചെയ്യുക.

വീഡിയോ കാണാനായി 👉

LEAVE A REPLY

Please enter your comment!
Please enter your name here