Home Recipes ബ്രേക്ഫാസ്റ്റിന് ഒരു പുതിയ രുചി അവലും മുട്ടയും ഉണ്ടെങ്കിൽ സൂപ്പർ രുചിയിൽ ഒരു ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റിന് ഒരു പുതിയ രുചി അവലും മുട്ടയും ഉണ്ടെങ്കിൽ സൂപ്പർ രുചിയിൽ ഒരു ബ്രേക്ക്ഫാസ്റ്റ്

 

ചേരുവകൾ

അവൽഒരു കപ്പ്
മുട്ട രണ്ട്
ഓയിൽ ഒരു ടേബിൾ സ്പൂൺ
ജീരകം കാൽ ടീസ്പൂൺ
പച്ചമുളക് 2
കറിവേപ്പില കുറച്ച്
ഉണക്കമുളക് 1
സവാള 1
കാരറ്റ് ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ
നെയ്യ് ഒരു ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒരു കപ്പ് അവൽചേർത്ത് കൊടുക്കുക ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ച് നാല് മിനിറ്റോളം കുതിർത്താനായി മാറ്റിവയ്ക്കുക നാലു മിനിറ്റിന് ശേഷം അവൽനല്ലപോലെ കുതിർന്ന വന്നിട്ടുണ്ടാകും. കുതിർന്ന വന്നിട്ടുള്ള അവൽ നല്ലപോലെ അതിനുള്ള വെള്ളം കളഞ്ഞെടുക്കുക കയ്യിൽ വെച്ച് ഒന്ന് അമർത്തി എടുത്താൽ മതി ഇനി അവൽ മാറ്റിവയ്ക്കുക. ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക ഓയിൽ ചൂടാകുമ്പോൾ കാൽ ടീസ്പൂൺ ജീരകം ചേർക്കുക ജീരകം ചൂടാകുമ്പോൾ ഉണക്കമുളക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. പച്ചമുളകും കറിവേപ്പിലയും കൂടെ ചേർക്കുക അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക ഇതിലേക്ക് അര ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക ടേബിൾസ്പൂൺ കാരറ്റ് ചെറുതായി കൂടെ ചേർത്ത് നല്ലപോലെ വഴറ്റുക ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക മുട്ട പൊരിച്ചെടുക്കുന്ന പോലെ രണ്ടു മിനിറ്റോളം മീഡിയം ഫ്രെയിമിൽ വെച്ച് പൊരിച്ചെടുക്കുക ആവശ്യത്തിനായുള്ള ഉപ്പു കൂടി ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് മാറ്റി വെച്ചിട്ടുള്ള അവൽകൂടെ ചേർത്ത് കൊടുക്കുക മുകളിലായി കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുക്കുക രണ്ട് മിനിറ്റിനുശേഷം ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ഒന്നുകൂടെ വേവിക്കുക സൂപ്പർ രുചിയിൽഒരു ബ്രേക്ക്ഫാസ്റ്റ്

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവിലും മുട്ടയും ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here