Home Recipes വായിലിട്ടാൽ അലിഞ്ഞു പോകും മൂന്നു സൂപ്പർ പുഡ്ഡിംഗ് കഴിക്കാത്തവർ പോലും കയിച്ചുപോകും…

വായിലിട്ടാൽ അലിഞ്ഞു പോകും മൂന്നു സൂപ്പർ പുഡ്ഡിംഗ് കഴിക്കാത്തവർ പോലും കയിച്ചുപോകും…

ചോക്ലേറ്റ് പുഡിംഗ്

പാൽ രണ്ട് കപ്പ്
കൊക്കോപൗഡർ മൂന്ന് ടേബിൾസ്പൂൺ
പഞ്ചസാര അരക്കപ്പ്
വാനില എസൻസ് അരടീസ്പൂൺ
കോൺഫ്ളോർ നാല് ടേബിൾസ്പൂൺ
ബിസ്ക്കറ്റ് മൂന്നെണ്ണം

ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ, പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. തിളച്ചതിനുശേഷം അഞ്ചുമിനിറ്റ് കുറച്ചൊന്നു വറ്റിച്ചെടുക്കുക ഇതിലേക്ക് കൊക്കോ പൗഡർ കുറച്ചു പാലിൽ മിക്സ് ചെയ്ത് ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കിയതിനുശേഷം ഒഴിച്ചുകൊടുക്കുക. വീണ്ടും രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക ഇതിലേക്ക് കോൺഫ്ലോർ കുറച്ചു പാൽ ഒഴിച്ച് നല്ലപോലെ മിക്സ് ആക്കിയത് വീണ്ടും ഒഴിച്ചുകൊടുക്കുക ഇളക്കി കൊണ്ടിരിക്കുക രണ്ടുമിനിറ്റ് വച്ച് നല്ലപോലെ വേവിച്ചെടുക്കുക. പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ കുറച്ച് ഓരോ ബട്ടർ പുരട്ടുക ഇതിലേക്ക് റെഡിയാക്കി വെച്ച പുഡിംഗ് മിക്സ് മുക്കാൽ ഭാഗം ഒഴിച്ചുകൊടുക്കുക.ബാക്കി മിക്സിൽ ബിസ്ക്കറ്റ് പൊടിച്ചു ഇടുക. മുകളിലായി ഇട്ടുകൊടുക്കുക.അര മണിക്കൂർ ഫ്രീസറിൽ വെച്ച് കഴിഞ്ഞാൽ കറക്റ്റ് ആയി സെറ്റായി കിട്ടും

കോഫി പുഡ്ഡിംഗ്

പാൽ. രണ്ട് കപ്പ്
കോഫി. പൗഡർ ഒന്നര ടീസ്പൂൺ
ജലാറ്റിൻ. ഒരു ടേബിൾസ്പൂൺ
കൊക്കോ പൗഡർ. ഒരു ടീസ്പൂൺ, (ഓപ്ഷണൽ)
മിൽക്ക് മെയ്ഡ്.അരക്കപ്പ്

ഒരു ബൗളിൽ ഒന്നര ടീസ്പൂൺ കാപ്പിപ്പൊടി ഇടുക ഇതിലേക്ക് കാൽകപ്പ് നല്ല ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. മറ്റൊരു ബൗളിൽ ഒരു ടേബിൾ സ്പൂൺ ജലാറ്റിൻ കാൽ കപ്പ് വെള്ളമൊഴിച്ച് നല്ലപോലെ കുതിർത്തെടുക്കുക.ഒരു പാനിൽ രണ്ട് കപ്പ് പാല് നല്ലപോലെ തിളപ്പിച്ചെടുക്കുക ഇതിലേക്ക് നേരത്തെ റെഡിയാക്കി വെച്ച് കാപ്പിയും ജലാറ്റിനും ചേർക്കുക. ഒരു ടീസ്പൂൺ കൊക്കോ പൗഡർ കുറച്ച് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ആക്കി ഇതിലേക്ക് ചേർക്കുക. മധുരത്തിനായി മിൽക്ക്മെയ്ഡ് അല്ലെങ്കിൽ പഞ്ചസാരയോ ചേർക്കുക ഒരു മിനിറ്റ് കൂടെ തിളപ്പിക്കുക അതിനുശേഷം ഒരു പ്ലേറ്റിൽ കുറച്ച് ഓയിൽ പുരട്ടി കൊടുക്കുക ഇതിലേക്ക് റെഡിയാക്കി വെച്ചിട്ടുള്ള മിക്സ് ഒഴിച്ചുകൊടുക്കുക. 5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക അഞ്ചു മണിക്കൂറിനുശേഷം സെറ്റായി വന്നിട്ടുണ്ടാവും.

Badam pudding

പാൽ. 3കപ്പ്
ബദാം. 1കപ്പ്
ചൈനാഗ്രാസ്. 10gm
പഞ്ചസാര. 6tbsp
കണ്ടെൻസ് മിൽക്ക് . 1/4കപ്പ്

ബദാം കുതിർത്തി വച്ചു ക്ലീൻ ചെയ്തു എടുക്കുക. 1കപ്പ് പാൽ ഒഴിച്ചു നന്നായി മിക്സിയിൽ അരച്ച് എടുക്കുക. ചൈനാഗ്രാസ്സ് വെള്ളത്തിൽ കുതിർത്തു 15 മിനിട്ട് വക്കുക. ചൈനാഗ്രാസ്സ് നല്ല പോലെ തിളപ്പിക്കുക. ഇതിലേക്ക് നല്ല ചൂടുപാൽ 2കപ്പ് ഒഴിക്കുക. അരച്ച് വെച്ച ബദാം ചേർക്കുക. 6 tbsp പഞ്ചസാര ചേർക്കുക. കണ്ടെൻസ് മിൽക്ക് ചേർത്ത് തിളപ്പിക്കുക. ഒരു പാത്രത്തിൽ സെറ്റ് ആക്കാൻ വക്കുക. ചൂടാറുമ്പോൾ ഫ്രിഡ്‌ജിൽ വക്കുക. സൂപ്പർ ടെസ്റ്റിൽ പുഡിങ് റെഡി. ഡീറ്റെയിൽ ആയി അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാൻ തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

LEAVE A REPLY

Please enter your comment!
Please enter your name here