Home Recipes പച്ചക്കറികൾ കുറവുള്ള ദിവസം വളരെ പെട്ടെന്ന് തട്ടികൂട്ടാൻ പറ്റുന്ന ഒരു നല്ല മുട്ട മസാല റൈസ്...

പച്ചക്കറികൾ കുറവുള്ള ദിവസം വളരെ പെട്ടെന്ന് തട്ടികൂട്ടാൻ പറ്റുന്ന ഒരു നല്ല മുട്ട മസാല റൈസ് റെസിപ്പി ആയിട്ടാണ് എത്തിയിരിക്കുന്നത്,

പുതിയതായിട്ട് എന്തെങ്കിലും കഴിക്കണം എന്ന് തോന്നുന്ന സമയത്ത് ധൈര്യമായിട്ട് ട്രൈ ചെയ്യാൻ പറ്റുന്ന നല്ലൊരു റെസിപ്പി യാണ്. കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടും.ഈ റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം,

തയ്യാറാക്കുന്ന വിധം 

 

ഈ റൈസ് തയ്യാറാക്കുന്നതിന് വേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് റൈസ് ആണ് എടുത്തിരിക്കുന്നത്, ഒരു കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന രീതിയിലാണ് ഞാനിവിടെ എടുത്തിരിക്കുന്നത് കുക്കറിലാണ് ഞാൻ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത്, ബിരിയാണി റൈസ് വേണമെന്ന് നിർബന്ധമില്ല പൊന്നിയരി, സോനാ മസൂരി റൈസ് അല്ലെങ്കിൽ റേഷൻ അരിയോ മതിയാവും, ഞാൻ ഇവിടെ ഒരു നാല് മുട്ടയാണ് എടുത്തിരിക്കുന്നത്, ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അല്പം ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക,

സ്റ്റൗ ഓണാക്കി ഒരു കടായി വച്ചു കൊടുക്കുക കടായി നന്നായിട്ട് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്തു കൊടുക്കാം ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുട്ടയുടെ കൂട്ട് ഒഴിച്ച് കൊടുക്കുക, നന്നായിട്ട് ഒന്ന് ചിക്കി എടുക്കാം. കുറച്ചു വലിയ വലിയ പീസ് ആയിട്ട് വേണം ചിക്കിഎടുക്കാൻ. അതിനുശേഷം ഈ മുട്ട വേറൊരു പാത്രത്തിലേക്ക് മാറ്റുക അതേ കടയിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയും കൂടെ ചേർത്തു കൊടുക്കാം, എണ്ണ നന്നായിട്ട് ചൂടാവുന്ന സമയത്ത് ഒരു സവാള കട്ട് ചെയ്ത് ചേർത്ത് കൊടുക്കുക സവാളയുടെ കളർ അല്പം മാറി വരുന്ന സമയത്ത് ഒരു ചെറിയ ക്യാരറ്റ് നുറുക്കിയതും 5 ബീൻസ് നുറുക്കിയതും 4 പച്ചമുളക് കീറിയതും ചേർത്ത് നന്നായി ഒന്ന് വയറ്റി എടുക്കാം, ശേഷം അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽടീസ്പൂൺ ഗരം മസാല പൊടി ചേർത്ത് നന്നായി ഇളക്കുക അതിനുശേഷം അതിലേക്ക് അല്പം മല്ലിയില ചേർത്ത് ഇളക്കുക മല്ലിയില ഇല്ലെങ്കിൽ കറിവേപ്പില ആണെങ്കിലും മതിയാവും, അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടയും കൂടി ചേർത്ത് ഇളക്കുക, മുട്ട ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ചോറും കൂടി ചേർത്ത് ഇളക്കി നല്ല ചൂടോടുകൂടെതന്നെ കഴിക്കുക, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു റൈസ് തീർച്ചയായിട്ടും എല്ലാവരും ട്രൈ ചെയ്തു നോക്കുക

കൂടുതൽ  കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട മസാല റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here