Home Recipes ചീസി വൈറ്റ് സോസ് മക്രോണി നിങ്ങളും ട്രൈ ചെയ്തു നോക്കൂ… സംഭവം പൊളിയാണ്…

ചീസി വൈറ്റ് സോസ് മക്രോണി നിങ്ങളും ട്രൈ ചെയ്തു നോക്കൂ… സംഭവം പൊളിയാണ്…

ചേരുവകൾ

മക്രോണി :1cup
വെള്ളം വേവിക്കാൻ അവിശ്യത്തിന്
ഓയിൽ:2tbsp
ബട്ടർ :2tbsp
വലിയുള്ളി ചെറുതായി അരിഞ്ഞത്:1/4cup
ക്യാപ്സികം ചെറുതായി അരിഞ്ഞത്:1/4cup
കാരറ്റ് ചെറുതായ് അരിഞ്ഞത്:1/4cup

വൈറ്റ് സോസ് ഉണ്ടാക്കാൻ:-
ബട്ടർ:2tbsp
മൈദ :2tbsp
പാൽ :1cup
ചീസ് :1/2cup
കുരുമുളക് പൊടി :1/2tsp
ഒറിഗാനോ :1/4tsp

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം തിളപ്പിക്കാൻ വെച്ച് അതിൽ ഉപ്പും ഓയിലും ചേർത്ത് തിളക്കുമ്പോൾ മക്രോണി ഇട്ട് വേവിച് എടുക്കാം.വെന്ത ശേഷം വെള്ളം ഒഴിച് ഊറ്റി മാറ്റി വെക്കാം.
ഇനി പച്ചക്കറികൾ വഴറ്റിയെടുക്കാം.ഒരു കാടായിയിൽ ബട്ടർ ഇട്ട് അത് ഉരുകിവരുമ്പോൾ അരിഞ്ഞുവെച്ച പച്ചക്കറികൾ( വലിയുള്ളി,കാരറ്റ്, ക്യാപ്സികം )ഇട്ട് കൊടുത്ത് 5 മിനിറ്റ് വഴറ്റിയെടുക്കാം. ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനി ഇതേ കാടായിയിൽ 2tbsp ബട്ടർ ഇട്ട് ഉരുകിയതിന് ശേഷം 2tbsp മൈദ ചേർത്ത് കട്ട കുത്താതെ നല്ലോണം മിക്സ്‌ ചെയ്യാം. ഇനി ഇതിലേക്ക് പാൽ ഒഴിച് കൊടുക്കാം.ഇത് ചൂടാവുമ്പോൾ നല്ല കട്ടിയുള്ള മിക്സ്‌ ആയി വരും. ഇനി ഇതിലേക്ക് ചീസും കുരുമുളക് പൊടിയും ഒറിഗാനോയും ഇട്ട് കൊടുക്കാം. ഒറിഗാനോ നിര്ബന്ധമില്ല. ഉണ്ടെങ്കിൽ മതി. ചീസ് ഉരുകി അതിൽ മിക്സ്‌ ആയി വരുമ്പോൾ വേവിച്ച മക്രോണി ഇട്ട് കുറച്ച് സമയം വേവിക്കാം. ഇനി ഇത് ചൂടോടെ കഴിക്കാം.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീഡിയോ കാണൂ ലിങ്ക് കൊടുക്കുന്നുണ്ട്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചീസി വൈറ്റ് സോസ് മക്രോണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here