Home Stories എന്താ ഏട്ടാ ഇങ്ങനൊക്കെ ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നേ…?

എന്താ ഏട്ടാ ഇങ്ങനൊക്കെ ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നേ…?

രചന : Ismail Pattasseri

എടീ……,
അവർ നിന്നെ വഴക്ക് പറയുന്നത് എന്തിനാണെന്ന് ഞാൻ നേരിട്ട് എന്റെ കാതോണ്ട് കേട്ടത് കൊണ്ടാണ്.
അവർക്ക് ഇപ്പൊ നീ പ്രസവിക്കാത്തതല്ല പ്രശ്നം.

എത്ര കുറ്റപ്പെടുത്തിയാലും ജീവിത കാലം മുഴുവൻ അമ്മയേ പരിചരിച്ചും മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുത്തും ഇവിടെ തന്നെ കഴിയാം എന്നത് നിന്റെ സ്വാർത്ഥത ആയിരുന്നു.ആരോരുമില്ലാതെ വളർന്ന നിനക്ക് അവരെല്ലാം നിന്റെ ഉറ്റവരായി മാറി.കുറ്റപ്പെടുത്തിയിട്ടും കുറവുകളില്ലാതെ ചിരിച്ചു കൊണ്ട് നീ അവരെ പരിചരിച്ചു…,

അനിയനും ഭാര്യയും മനക്കോട്ട കെട്ടി തുടങ്ങിയിരിക്കുന്നു.ഉത്തമ കുടുമ്പസ്ഥനായ ഞാനത് അറിയാൻ വൈകി.

എന്താ ഏട്ടാ ഇങ്ങനൊക്കെ ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നേ…?

അതേടീ…,
അവർക്ക് ഇപ്പോ ഭയമാണ്.
നമ്മൾ കാരണം തറവാട് വീട് അവർക്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയം.
അല്ലെങ്കിൽ നമ്മൾ രണ്ടും അവരുടെ തലയിലാകുമോ എന്നുള്ള ഭയം.

ഏട്ടാ…,

കഷ്ട്ടതകൾ അനുഭവിച്ച എന്റെ അവസ്ഥ മറ്റുള്ളവർക്ക് വരരുത് എന്ന് കരുതി അനിയനെ നല്ല രീതിയിൽ പഠിപ്പിച്ചു ഒരു ഉദ്യോഗസ്ഥനാക്കി.തരക്കേടില്ലാത്ത ഒരു കുടുമ്പത്തിൽ നിന്നും ഒരു പെണ്ണിനേയും കെട്ടിച്ചു കൊടുത്തു.

എന്ന അവനാണ് ഇന്ന് വീടിനു വേണ്ടി അമ്മയെ കൂട്ടുപിടിച്ചു എന്നേയും എന്റെ പെണ്ണിനേയും തള്ളിപ്പറഞ്ഞു നടക്കുന്നത്.

വിഷമിക്കല്ലേ ഏട്ടാ….
ഏതായാലും നമ്മൾ അവിടുന്ന് പോന്നില്ലേ…

മ്മ്,
ഇത്രേയും കാലം ഞാൻ അവർക്ക് വേണ്ടി തന്നെ അല്ലേ ജീവിച്ചിട്ടുള്ളൂ….,
എന്നിട്ടും അവരെന്തേ എന്നെ മനസ്സിലാക്കാതിരുന്നേ………?

ദിവസവും പുലർച്ചെ എണീറ്റ് കുളിച്ചു പൂജാ മുറിയിൽ കയറുന്ന അമ്മ എന്തേയ് സന്താന ഭാഗ്യം ദൈവം തീരുമാനിക്കുന്നതാണെന്ന് മനസ്സിലാക്കാഞ്ഞത്…?
അവരും ഒരു സ്ത്രീ അല്ലേ….
അവരെന്തേ നിന്നെ മനസ്സിലാക്കാത്തത്…?
.
.
.
.
.

ലച്ചൂ….,

ഏട്ടൻ ഉറങ്ങിയില്ലേ…. ?

ഇല്ല,
പിന്നേയ്…
നമുക്ക് നാളെ ഒരിടം വരെ പോണം.

എങ്ങോട്ട് ഏട്ടാ….,

അതൊക്കെയുണ്ട്.
നീ ഇപ്പോ കിടന്ന് ഉറങ്ങാൻ നോക്ക്.

മ്മ്,
.
.

.
ലച്ചൂ…..
നീ റെഡി ആയില്ലേ….?

ദാ വരുന്നു ഏട്ടാ….,

ലച്ചൂ………
നിനക്കൊരു അമ്മയും എനിക്കൊരു അച്ഛനും ആകാൻ സ്വന്തം രക്തത്തിൽ തന്നെ ഒരു കുട്ടി വേണമെന്ന് നിനക്ക് നിർബന്ധം ഉണ്ടോ… ?

അതെന്താ ഏട്ടാ അങ്ങനെ ചോദിക്കുന്നത്.

അല്ല നമ്മൾ ഇപ്പോൾ പോകുന്നത് ഒരു അനാഥാലയത്തിലേക്കാണ്.അച്ഛനും അമ്മയും ആരുമില്ലാത്ത ഒരുപാട് കുട്ടികൾ അരപ്പട്ടിണിയുമായി അവിടെ കഴിയുന്നുണ്ട്.നമുക്ക് അവിടെ നിന്ന് ഒരു കുട്ടിയെ എടുത്തു സ്വന്തം മക്കളെ പോലെ വളർത്തിക്കൂടേ…..?

ഏട്ടാ….
എന്താ എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.
നിങ്ങളുടെ ഏതെങ്കിലും തീരുമാനത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ….. ?

ഒരു കാലത്ത് ഭക്ഷണം വിതരണം ചെയ്യാൻ വരുന്ന രക്ഷിതാക്കളുടെ കയ്യും പിടിച്ചു അവരുടെ മക്കൾ ഓടിച്ചാടി നടക്കുന്നത് കാണുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് ഒരു വിരൽ തുമ്പ് എന്റെ നേരെയും നീണ്ടിരുന്നെങ്കിലെന്ന്…,
തുരുമ്പിച്ച ജനൽ കമ്പികൾ പിടിച്ചു അവരെ നോക്കി ഞാനും ഒരുപാട് കണ്ണീരു പൊഴിച്ചിട്ടുണ്ട്.എന്നേയും ഏതെങ്കിലും അച്ഛനും അമ്മയും വന്ന് കൊണ്ട് പോയിരുന്നു എങ്കിലെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്…,

എനിക്ക് പൂർണ്ണ സമ്മതം ആണ് ഏട്ടാ…,

ലച്ചൂ…,
നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ മോളേ….?

ഞാൻ എന്തിന് വിഷമിക്കണം,
ഏട്ടന്റെ തീരുമാനം നല്ലതല്ലേ….,
എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ…,

കാരണം
ഗർഭസമയത്തെ ചവിട്ടും കുത്തും ഒന്നും അറിയാതെ,പ്രസവ വേദനയും,പ്രസവാനന്തര ശുശ്രൂഷണവും ഒന്നും തന്നെ അറിയാതെയാണെങ്കിലും ഞാനും ഇന്ന് ഒരു അമ്മയാകാൻ പോകുകയാണ്.
ഒരിത്തിരി കണ്ണീര് പൊഴിച്ചു കൊണ്ട് അവൾ അയാളുടെ തോളിലേക്ക് ചാഞ്ഞപ്പോൾ ദൈവാനുഗ്രഹമായി ഒരിളം തെന്നൽ അവരെത്തലോടിപ്പോയി.

പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ കണ്ടു കൊണ്ട് ബസ്സിൽ ഭർത്താവിന്റെ തോളിൽ തല ചായ്ച്ചു കിടക്കും നേരം അവളോർക്കുകയായിരുന്നു….

അച്ഛനാകാൻ സ്വന്തം ബീജത്താലും, അമ്മയാകാൻ പ്രസവിക്കണമെന്നുമില്ല എന്ന്.
സ്വന്തം ചോര അല്ലെങ്കിലും സ്വന്തമായി കണ്ട് ഒരമ്മയുടെ സ്നേഹം ഒരച്ഛന്റെ കരുതൽ മുഴുവൻ കൊടുക്കാൻ കഴിയുന്ന രണ്ടു മനസ്സ് ഉണ്ടായാൽ മതി എന്ന്….. !

********—–******—-********

ചുരുക്കം ചില വരികൾ കൂടി :,

ദൈവം എല്ലാവർക്കും സന്താന ഭാഗ്യം നൽകണമെന്നില്ല.അത് അവൾ,അയാൾ കഴിവ് കെട്ടവരായിട്ടല്ല.അതും ഒരു പരീക്ഷണമാണ്.
മക്കളെ കൊടുക്കുന്നതും മറ്റൊരു പരീക്ഷണമാണ്.

അങ്ങനെയുള്ളവരെ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഭർത്താക്കന്മാർ,ഭാര്യമാർ തള്ളി അകറ്റുകയല്ല വേണ്ടത്,ചേർത്തു പിടിക്കുകയാണ് വേണ്ടത്.

വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയാകുന്നവരുണ്ട്,അപമാനം കാരണം ആരും അറിയാതെ അത് അലസിപ്പിക്കുന്നവർ രണ്ട് കാര്യങ്ങൾ ഓർക്കുക.

ഒന്ന്,
ദൈവം നിങ്ങൾക്ക് ഒരു അമ്മയാകാനുള്ള ഭാഗ്യം നൽകിയിരിക്കുന്നു എന്ന്,

രണ്ട്,
വർഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ വഴിപാടുകളുമായി നടക്കുന്നവരെയും,ആദ്യ ഗർഭം അലസിപ്പിച്ചു പിന്നീട് വർഷങ്ങളോളം ഒരു കുട്ടിക്കായി ആശുപത്രികൾ കയറി ഇറങ്ങുന്നവരെയും.

കുട്ടികൾ അത് ദൈവം തരുന്നതാണ്.വളർത്താനുള്ള ബുദ്ധിമുട്ടുകൾ നോക്കി അതിനെ ഇല്ലായ്മ ചെയ്യാതെ ഇരു കയ്യും നീട്ടി സ്വീകരിക്കുക.അല്ലെങ്കിൽ ചിലപ്പോൾ അതിന് വലിയ വില കൊടുക്കേണ്ടി വരും… !

സ:സ്നേഹം
#ഇസ്മായിൽ_കൊടിഞ്ഞി

LEAVE A REPLY

Please enter your comment!
Please enter your name here