Home Recipes ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് നല്ല രുചിയുള്ള സ്നാക്ക് ഉണ്ടാക്കിയാലോ

ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് നല്ല രുചിയുള്ള സ്നാക്ക് ഉണ്ടാക്കിയാലോ

ചേരുവകൾ 

ഗോതമ്പുപൊടി 200 ഗ്രാം
ഉപ്പ് ആവശ്യത്തിന്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വേവിച്ചത് മൂന്നെണ്ണം
പച്ചമുളക് മൂന്ന്
കറിവേപ്പില കുറച്ച്
ജീരക പൊടി കാൽ ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി ഇട്ടുകൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുവെച്ച 30മിനിറ്റ് മാറ്റിവയ്ക്കുക മറ്റൊരു ബൗളിൽ 3 ഉരുളക്കിഴങ്ങ് വേവിച്ച് നല്ലപോലെ ഉടച്ചെടുക്കുക ഇതിലേക്ക് പച്ചമുളക് കറിവേപ്പില ജീരകപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ചെറിയ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടിയെടുക്കുക
കുഴച്ചു വെച്ചിട്ടുള്ള ഗോതമ്പു പൊടിയിൽ നിന്നും ഓരോ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി സാധാരണ ചപ്പാത്തി പരത്തി എടുക്കുന്ന പോലെ നല്ലപോലെ കനംകുറച്ച് പരത്തി എടുക്കുക ഇനി നാല് സൈഡും കട്ട് ചെയ്ത് മാറ്റുക നല്ലപോലെ റോൾ ചെയ്ത് എടുക്കുമ്പോൾ ഷേപ്പ് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ഇതിനെ വീണ്ടും രണ്ടായി മുറിച്ചെടുക്കുക അതിൽ നിന്നും ഒരു ഗോതമ്പു മാവിനെ ഷീറ്റ്നേരത്തെ റെഡിയാക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് മസാല ഉള്ളിൽ വെച്ച് നല്ലപോലെ റോൾ ചെയ്യുക രണ്ട് സൈഡും വിരൽ വെച്ച് ഒന്ന് അമര്ത്തി കൊടുക്കുക മസാല പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ് ഇനി ഓയിൽ ചൂടാകുമ്പോൾ ഒരു മീഡിയ ഫ്രെയിമിൽ വെച്ച് ഫ്രൈ ചെയ്ത് എടുക്കാം

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here