Home Snack ചിക്കൻ ചീസ് റോൾ…ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ….നല്ല ടേസ്റ്റ് ആണുട്ടോ…😋😋

ചിക്കൻ ചീസ് റോൾ…ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ….നല്ല ടേസ്റ്റ് ആണുട്ടോ…😋😋

 

 

ചേരുവകൾ:-

for the dough:-

മൈദ-2 കപ്പ്

പാൽ-1/2 കപ്പ്

പഞ്ചസാര-1 TbSp

യീസ്റ്റ്-2 TSp

ബട്ടർ-3 TbSp

ഉപ്പ്

കോഴിമുട്ട-ഒരെണ്ണം

for the filling:-

കോഴി എല്ലില്ലാത്തത്-400 g

ഉള്ളി-ഒരെണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 TSp

മൈദ-1 TbSp

പാൽ-1/2 കപ്പ്

ചതച്ച ഉണക്കമുളക്-1/2 TSp

കുരുമുളക് പൊടി-1/2 TSp

ചീസ്-1 കപ്പ്

ഉപ്പ്

ഓയിൽ-2 TbSp

പാകം ചെയ്യുന്ന വിധം:-

ചെറുചൂടുള്ള പാലിൽ പഞ്ചസാര,യീസ്റ്റ് ചേർത്ത activate ചെയ്യാനായി ഒരു 5 minute മാറ്റിവെക്കുക…മൈദയിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും activate ചെയ്ത യീസ്റ്റ്-ഉം ചേർത്തു നന്നായി കുഴച്ചെടുക്കുക…ഇതിലേക്ക് മുട്ട ചേർക്കുമ്പോൾ 1 TbSp മാറ്റി വെക്കണം…എന്നിട്ട് നനഞ്ഞ തുണി കൊണ്ട് മൂടി 2 hrs പൊന്താനായി മാറ്റി വെക്കുക…

ഒരു പാനിൽ ഓയിൽ ഒഴിച്ച് ഉള്ളി ചെറുതായി അരിഞ്ഞത് അല്പം ഉപ്പിട്ട വഴറ്റുക…ഇതിലേക്ക് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേർക്കുക…ഇതിലേക്ക് crush ചെയ്ത ഉണക്ക മുളക്,കുരുമുളക്പൊടി ചേർക്കുക…ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ചത് ചേർത്തു 3 minute വഴറ്റുക…ഇതിലേക്ക് 1 TbSp മൈദ ചേർക്കുക…നന്നായി ഇളക്കിയതിന്‌ ശേഷം 1/2 കപ്പ് പാൽ ചേർക്കുക…നന്നായി ഡ്രൈ ആവുമ്പോൾ flame ഓഫ് ചെയ്യാം…ഇതാണ് ഫില്ലിംഗ്…

പൊങ്ങാനായി മാറ്റി വെച്ച മാവ് 10 equal portion ആക്കി divide ചെയ്യുക…ഓരോ ഉരുളയും ചതുരാകൃതിയിൽ പരത്തി അറ്റത്ത് ഫില്ലിംഗ് വെച്ചു ചീസ് കുറച് ഇട്ട് egg roll പോലെ റോൾ ചെയ്തെടുക്കുക…

ഇനി ഇത് പോലെ ബാക്കി റോൾസ് ഉണ്ടാക്കുക…എന്നിട്ട് ഓയിൽ തടവിയ ട്രേ-യിൽ നിരത്തുക…വീണ്ടും ഒരു നനഞ്ഞ തുണി വെച്ചു 30 മിനിറ്റ് മൂടി വെക്കുക…ഇതൊരു 180°C preheat ചെയ്ത ഓവനിൽ 25-30 minutes വെക്കുക…

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചീസി  ചിക്കൻ റോൾ ഒന്ന്  ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here