ചേരുവകൾ:
പാൽ -500 ml
നാരങ്ങ നീര് /വിനാഗിരി -3, 4 tbs
ഉപ്പ് -1tbs
ചൂട് വെള്ളം – 3 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
പാൽ ചെറുതായി ചൂടാക്കി വിനാഗിരി അല്പാല്പമായി ചേർത്ത് ഇളക്കുക. പാൽ പിരിഞ്ഞു വരുമ്പോൾ ഊറ്റി എടുത്ത് നല്ല ചൂട് വെള്ളത്തിൽ ഇട്ട് 7, 8 തവണ പിഴിഞ്ഞ് എടുക്കുക. എന്നിട്ട് ഒരു പാത്രത്തിൽ ഇട്ടു മൂടി ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വക്കുക.
For pizza base
ചേരുവകൾ
മൈദ – 1.5 കപ്പ്
ഷുഗർ – 1 tbs
യീസ്റ്റ് – 3/4 tbs
ഉപ്പ് – 1/4 ടീസ്പൂൺ
ചെറു ചൂട് വെള്ളം -3/4 ഗ്ലാസ്
ഓയിൽ – 2tbs
പച്ചസാരയും യീസ്റ്റും വെള്ളത്തിൽ നന്നായി മിക്സ് ചെയ്തു മാറ്റി വക്കുക. ഒരു വലിയ പത്രത്തിൽ മൈദ എടുത്ത് ഉപ്പും ഇട്ട് ഈ വെള്ളം അതിലോട്ടു കുറേശ്ശേ ഒഴിച്ച് മിക്സ് ചെയ്ത് രണ്ടു ടേബിൾസ്പൂൺ ഓയിൽ തടവി 1, 2 മണിക്കൂർ പൊങ്ങാൻ വക്കുക.
Pizza sauce :
തക്കാളി -1
ക്യാപ്സിക്കം – ചെറിയ കഷ്ണം
സവാള – ചെറിയ കഷ്ണം
മുളക് പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
Pizza ഫ്ലേവർ – കുറച്ച്
മൂന്നും കൂടെ നന്നായി അരച്ചെടുക്കുക. ചൂടായ പാനിൽ 2tbs എണ്ണ ഒഴിച്ച് ഈ മിക്സ് അതിലോട്ടു ഒഴിച്ച് കൊടുക്കുക. ഉപ്പും മുളക് പൊടിയും ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ pizza flavour ഇട്ട് വാങ്ങി വക്കുക.
Toppings :
ചിക്കൻ – 100g
ചില്ലി പൗഡർ – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – ഒരു നുള്ള്
ഉപ്പു – ആവശ്യത്തിന്
Ginger garlic paste – 1/4 ടീസ്പൂൺ
എല്ലാം കൂടെ നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റി വച്ച ശേഷം ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക.
ചെറിയൊരു കഷ്ണം ക്യാപ്സിക്കവും സവാളയും ചെറുതായി അരിഞ്ഞു വക്കുക.
പൊങ്ങി വന്ന മാവ് എടുത്തു ഒരു പാനിൽ വച്ചു പരത്തുക. എന്നിട്ട് തയ്യാറാക്കി വച്ചു sause മുകളിൽ പരത്തി ചിക്കനും അരിഞ്ഞു വച്ച ക്യാപ്സിക്കം സവാള എന്നിവ ഇട്ട്, ഫ്രിഡ്ജിൽ വച്ച ചീസ് എടുത്ത് മുകളിലായി ഗ്രേറ്റ് ചെയ്ത് ഇടുക. മറ്റൊരു പാൻ എടുത്തു ചൂടാക്കി ഈ പാൻ അതിനു മുകളിലായി എടുത്ത് വച്ചു തീ ചെറുതാക്കി വച്ചു 45 മിനിറ്റ് വേവിച്ചു എടുക്കുക. പിസ്സ റെഡി. 😊
വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക