മലയാളിക്ക് പച്ചടി ഇല്ലാത്തൊരു സദ്യയെകുറിച്ച് ചിന്തിക്കാനേ കഴിയില്ല. സദ്യവട്ടത്തിലെ പ്രധാന വിഭവം ആണ് പച്ചടി. പച്ചടികൾ വിവിധ തരത്തിൽ ധാരാളം ഉണ്ട്.കൈതച്ചക്ക പച്ചടിഎങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍:
പൈനാപ്പിള്‍ മുറിച്ചത് – 1
വറ്റല്‍ മുളക് – 2 എണ്ണം
തൈര് – 1കപ്പ്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 ഇതള്‍
ഉപ്പ് -ആവശ്യത്തിന്
വെള്ളം-3/4
ഉണ്ടാക്കുന്ന വിധം:
പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക ശേഷം പൈനാപ്പിൾ വേവിക്കുക.
വേവിച്ച ശേഷം മിക്സിയിൽ അടിക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് ആതിൽ പൈനാപ്പിൾ ചേർത്ത് നന്നായി ഇളക്കുക.
തീ അണച്ച ശേഷം തൈര് ചേർത്ത് നന്നായി ഇളക്കുക.10 മിനിറ്റിൽ നമ്മുടെ പച്ചടി തായാർ.
https://www.youtube.com/channel/UCXBYEQCS3u6_T3UYli6FmRA
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൈതച്ചക്ക പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ…
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…
തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.