Home Recipes കിണ്ണത്തപ്പം ചോറ് കൊണ്ട് ഉണ്ടാക്കുന്ന നല്ല സോഫ്റ്റ് കിണ്ണത്തപ്പം ആണിത്ഇവിടെ ചോറ് ഉപയോഗിച്ച് 30 മിനുറ്റിൽ...

കിണ്ണത്തപ്പം ചോറ് കൊണ്ട് ഉണ്ടാക്കുന്ന നല്ല സോഫ്റ്റ് കിണ്ണത്തപ്പം ആണിത്ഇവിടെ ചോറ് ഉപയോഗിച്ച് 30 മിനുറ്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി

Kinnathappam | കിണ്ണത്തപ്പം
ചോറ് കൊണ്ട് ഉണ്ടാക്കുന്ന നല്ല സോഫ്റ്റ് കിണ്ണത്തപ്പം ആണിത് . സാധാരണ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് അരി അരച്ചും അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിച്ചാണ് . . ഇവിടെ ചോറ് ഉപയോഗിച്ച് 30 മിനുറ്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഷെയർ ചെയ്യുന്നത് .

ചേരുവകൾ :

ചോറ്- 2 cup
ശർക്കര – 200 gms
തേങ്ങാപാൽ – 1 കപ്പ്
മൈദാ / corn flour / അരിപ്പൊടി – 4 ടേബിൾസ്പൂൺ
നല്ല ജീരകം / ചെറിയ ജീരകം – 1/4 ടീസ്പൂൺ ( optional )
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ ( optional )
നെയ്യ് / വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
കശുവണ്ടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ഒരു മിക്സിയിലേക്ക് ചോറും , മൈദയും, 1/2 കപ്പ് തേങ്ങാപ്പാലും , ജീരകവും , ഏലക്കാപൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കണം . തരി ഒന്നും ഉണ്ടാവരുത് ( മൈദക്ക് പകരം corn flour അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കാം. കുറിച്ച് കട്ടിയിൽ വേണമെങ്കിൽ അരിപ്പൊടി ഉപയോഗിക്കാം )
2. ശർക്കര 1 കപ്പ് വെള്ളത്തിൽ ഉരുക്കി ശർക്കര പാനി ഉണ്ടാക്കുക . ശേഷം അരിച്ചു മാറ്റി വക്കുക .
3. ഇനി ഒരു പാത്രത്തിലേക്കു അരച്ചു വച്ച ചോറും , ബാക്കി തേങ്ങാപ്പാലും , ശർക്കര പാനിയും , ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക . എന്നിട്ട് flame ഓൺ ചെയ്യുക .
4. ഇനി നിർത്താതെ ഇളക്കി കൊണ്ട് ഇരിക്കുക . കുറുകി വരുമ്പോൾ കുറേശ്ശെ ആയിട്ട് നെയ്യ് ചേർക്കുക .
5. ഒരു അര മണിക്കൂർ കൊണ്ട് പാനിൽ നിന്ന് വിട്ടു പോരുന്ന പരുവം ആകും . അപ്പോൾ flame off ചെയ്ത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് level ചെയ്‌തു എടുക്കുക .ആവശ്യത്തിന് nuts ചേർക്കാം
6. തണുത്തതിനു ശേഷം മുറിച്ചു ഉപയോഗിക്കാം.

🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കിണ്ണത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here