കൊത്തുപൊറോട്ട :-
ചേരുവകൾ
പൊറോട്ട :3
വലിയുള്ളി :2, ചെറുതായി അരിഞ്ഞത്
പച്ചമുളക് :2, ചെറുതായി അരിഞ്ഞത്
കറിവേപ്പില :2തണ്ട്
തക്കാളി :1, ചെറുതായ് അരിഞ്ഞത്
ചിക്കൻ ഗ്രേവി:1cup
കുരുമുളക് പൊടി :1tsp
മുട്ട :2
മല്ലിയില :1/4cup
ഉപ്പ് :പാകത്തിന്
വെളിച്ചെണ്ണ
തെയ്യാറാക്കേണ്ടവിധം
ആദ്യം പൊറോട്ട ചെറുതായി മുറിച്ചെടുക്കാം.
ഇനി ഒരു പൊറോട്ട കല്ല് അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം.
ചൂടാവുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞത് ഇട്ട് കൊടുത്ത് നന്നായി വഴറ്റാം.
ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ഇട്ട് ഒന്നുകൂടെ വഴറ്റാം.
ഇനി ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം.
ഇനി ഇതിലേക്ക് അരിഞ്ഞ പൊറോട്ട ചേർത്ത് നന്നായി വഴറ്റാം.
ഇനി ഇതിലേക്ക് ചിക്കൻ ഗ്രേവിയും കുരുമുളക് പൊടിയും ഇട്ട് നന്നായി വഴറ്റാം.
എല്ലില്ലാത്ത വേവിച്ച ചിക്കൻ പീസ് ഉണ്ടെങ്കിൽ ഇട്ടുകൊടുക്കാം.
ഇനി ഇതിലേക്ക് 2മുട്ട ഉപ്പും ചേർത്ത് യോചിപ്പിച്ചത് ഇട്ട് മുട്ട നല്ലോണം വറുത്തെടുക്കാം.
ടേസ്റ്റിന് വേണ്ടി കുറച്ച് വെളിച്ചെണ്ണ ഒഴിച് കൊടുക്കാം.
ഇനി ഇതിലേക്ക് 1/4 കപ്പ് മല്ലിയിലയും സവാള അരിഞ്ഞതും ഇട്ട് മിക്സ് ചെയ്യാം.
ഇനി മൂർച്ചയേറിയ സ്റ്റീൽ ഗ്ലാസ് കൊണ്ടോ പാത്രം കൊണ്ടോ കൊത്തി കൊടുക്കാം.
എന്നിട്ട് തീ ഓഫ് ചെയ്യാം.ഇനി ഇത് ചൂടോടെ കഴിക്കാം.
വീഡിയോ കാണാൻ താഴെ ഉള്ള ലിങ്ക് ക്ലിക് ചെയ്യൂ 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തട്ടുകട സ്റ്റൈൽ കൊത്തുപൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.