ആർക്കും പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്പോഞ്ച് കേക്ക് ഒന്ന് തയ്യാറാക്കി നോക്കിയാലോ…. 😋
ചേരുവകൾ :
അരിപ്പൊടി – 1 1/2 cup
പഞ്ചസാര – 3/4 cup
മുട്ട – 4
റവ – 2 tbsp
ഉപ്പ് – 3 നുള്ള്
വാനില എസൻസ് – 1/2 tsp
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയിട്ട് പതഞ്ഞുവരുന്ന രീതിയിൽ അടിച്ചെടുക്കുക ഒരു ബൗളിലോട്ടു ഇതു മാറ്റിയിട്ട് ആ ബളിലേക്ക് ഒന്നര കപ്പ് അരിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ റവയും കുറച്ച് ഉപ്പും വാനില എസൻസ് അരടീസ്പൂൺ ഇട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക നമ്മുടെ കേക്കിന് വേണ്ടത് റെഡി ആയിട്ടുണ്ട്
ഒരു ചായ പാത്രം എടുത്ത് അതിൽ ഓയിൽ അല്ലെങ്കിൽ നെയ്യ് ഉപയോഗിച്ച് പാത്രത്തിൽ ബ്രഷ് ചെയ്തു കൊടുക്കുക ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അതും വച്ചു കൊടുക്കാം ശേഷം നമ്മൾ റെഡിയാക്കി വെച്ചത് അതിലേക്ക് ഒഴിച്ചു കൊടുക്കുക കേക്ക് ബേക്ക് ചെയ്ത് എടുക്കാൻ വേണ്ടിയുള്ള പാത്രം പ്രീ ഹീറ്റ് ചെയ്തു വെക്കുക ഇതിലേക്ക് ഈ ചായ പാത്രം വെച്ച് 30 35 മിനിറ്റ് കൊണ്ട് അതിനെ ബേക്ക് ചെയ്തെടുക്കാവുന്നതാണ്…. ഇവിടെ അടിപൊളി സ്പോഞ്ച് കേക്ക് ഇപ്പോൾ നമ്മൾക്ക് തയ്യാറായി കിട്ടിയിട്ടുണ്ട്
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരിപ്പൊടി വെച്ചുള്ള അടിപൊളി സ്പോഞ്ച് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.