Home Recipes ഇന്നൊരു മധുരമായാലോ…ഒരു അടിപൊളി Mango Biscuit Pudding…നല്ല സൂപ്പർ taste ആണുട്ടോ…😋😋

ഇന്നൊരു മധുരമായാലോ…ഒരു അടിപൊളി Mango Biscuit Pudding…നല്ല സൂപ്പർ taste ആണുട്ടോ…😋😋

 

 

ചേരുവകൾ:

പാൽ-1 കപ്പ്
പഞ്ചസാര-3 TbSp
ജലാറ്റിൻ-10 g
mango essence-1 TSp
arrow root biscuit-10 എണ്ണം
butter-2 TbSp
heavy cream-350g
condensed milk-1/2 tin
മാങ്ങ- ഒരെണ്ണം
pista slices-for topping

പാകം ചെയ്യുന്ന വിധം :-

1/4 കപ്പ് തണുത്ത വെള്ളത്തിൽ 10 g gelatine ചേർത്തു മിക്സ് ചെയ്ത് വെക്കുക ….കുറച്ച കഴിയുമ്പോൾ ഇത് നല്ല കട്ടിയായി വരും…ഇത് double boil ചെയ്തോ മൈക്രോവേവിൽ വെച്ചോ ഉരുക്കി എടുക്കുക…
1 കപ്പ് പാൽ 3 TbSp പഞ്ചസാര ചേർത്തു നന്നായി യോജിപ്പിക്കുക .തിളക്കുമ്പോൾ 1 TSp mango essence ചേർക്കുക…ഇതിലേക്ക് melt ചെയ്ത് വെച്ച gelatine നിന്നും പകുതി ചേർക്കുക…2 മിനിറ്റ് നേരം തുടരെ ഇളക്കി flame off ചെയ്യുക…ഇതൊരു പുഡ്ഡിംഗ് ട്രേയിൽ ഒഴിക്കുക…ഇതൊരു 1 hr ഫ്രിഡ്ജ്-ൽ set ചെയ്യാൻ വെക്കണം…
10 arrow root biscuit തരുതരുപ്പായി പൊടിച്ചതിലേക്ക് 2 TbSp ബട്ടർ ഉരുക്കിയത് ചേർത്തു നന്നായിയോജിപ്പിക്കുക….ഇത് നേരത്തെ set ചെയ്യാൻ വെച്ചിരുന്ന first layer- നു മുകളിലായി നിരത്തുക…വീണ്ടും ഫ്രിഡ്ജിൽ വെക്കുക…
അടുത്ത layer -നു വേണ്ടി ക്രീം,condensed milk നന്നായി യോജിപ്പിക്കുക…ഇതിലേക്ക് ബാക്കിയുള്ള ജലാറ്റിൻ melt ചെയ്തത്,മാങ്ങ ചെറുതായി നുറുക്കിയതും ചേർത്തു യോജിപ്പിക്കുക..ഇത് biscuit layer- നു മുകളിൽ ഒഴിച്ചു pista slices ഇട്ട് ഡെക്കറേറ്റ് ചെയ്യുക…ഇത് വീണ്ടും 1 hr ഫ്രിഡ്ജിൽ വെച്ചു set ചെയ്യുക…

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാംഗോ ബിസ്ക്കറ്റ് പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here