ചെട്ടിനാട് സ്റ്റയിൽ മുട്ട കറി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
പുഴുങ്ങിയ മുട്ട-6
തേങ്ങ-5tbs
കുരുമുളക്-1/2tbs
ജീരകം-1/4tsp
മഞ്ഞൾ പൊടി-1/4tbs
മുളക് പൊടി-1tbs
മല്ലിപ്പൊടി-11/2tbs
സവാള-1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tbs
കറിവേപ്പില
തക്കാളി- 3 ചെറിയ
കടുക്-1/2tsp
എണ്ണ-3tbs
വെള്ളം
ഉപ്പ്
ഗരം മസാല-1/2tsp
തയ്യാറാക്കുന്ന വിധം
ഒരു പാനിലോട്ട് കുരുമുളക് ജീരകം തേങ്ങയും ചേർത്ത് നന്നായി ചൂടാക്കുക. തേങ്ങ നന്നായി ചൂടാക്കുമ്പോൾ മഞ്ഞൾ പൊടി മുളക് പൊടി മല്ലിപൊടി ചേർത്ത് നന്നായി ചൂടാക്കുക.പൊടികളുടെ പച്ച മണം മാറുമ്പോൾ ഫ്ലേയിം നിർത്തുക. ശേഷം തേങ്ങയുടെ കൂട്ട് തണുത്ത് വരുമ്പോൾ ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. വിണ്ടും അതേ പാനിലോട്ട് 1tsp എണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കുമ്പോൾ പുഴുങ്ങിയ മുട്ടചേർത്ത് കുറച്ച് മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് മുട്ട നന്നായി റോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. ശേഷം ഒരു പാൻചൂടാകുമ്പോൾ 3 tbട എണ്ണ ഒഴിച്ച് കൊടുക്കുക.. എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക ശേഷംസവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റൂ കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം തക്കാളി വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുത്ത് ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി കുറഞ്ഞ തീയിൽ അടച്ച് വെച്ച് തക്കാളി വേവിച്ചെടുക്കുക. തക്കാളി നന്നായി വെന്ത് എണ്ണതെളിഞ്ഞ് വരുമ്പോൾ അരച്ചെടുത്ത അരിപ്പും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.അരപ്പ് നന്നായി തിളച്ച് വരുമ്പോൾ ഗരം മസാല ചെർത്ത് കൊടുക്കുക. ശേഷം മുട്ട ചേർത്ത് ഇടത്തരം തീയിൽ രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക.
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെട്ടിനാടൻ സ്റ്റൈലിൽ ഒരു മുട്ടക്കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.