Home Recipes Chukkappam…Malabar Traditional Snack… വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി…ഒരു മാസം വരെ കേടു...

Chukkappam…Malabar Traditional Snack… വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി…ഒരു മാസം വരെ കേടു കൂടാതെ ടിന്നിൽ സൂക്ഷിക്കാം …

Chukkappam

ഒരു മാസത്തേക്ക് ഉണ്ടാക്കി വെച്ചാലും ഒരുആഴ്ച കൊണ്ട് തീർന്നു കിട്ടും …😍😍

 

Ingredients:-

വറുത്ത അരിപ്പൊടി-3 കപ്പ്

ചെറിയ ഉള്ളി-5-6 എണ്ണം

നെയ്യ് -1 TbSp

കരിംജീരകം-1 TbSp

മുട്ട-1 എണ്ണം

ഉപ്പ്-ആവശ്യത്തിന്

എണ്ണ

പാകം ചെയ്യുന്ന വിധം :-

ഒരു പാനിൽ നെയ്യ് ഒഴിച്ച ചൂടാവുമ്പോൾ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക…

ഇതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കുക…എന്നിട്ട് കരിംജീരകം ചേർക്കുക…

വറുത്ത അരിപ്പൊടിയും ചേർത്തു നന്നായി വാട്ടിയെടുക്കുക….ഇതൊരു 5 മിനിറ്റ് മൂടി വെക്കുക…

എന്നിട്ടു വാട്ടിയ മാവിലേക്കു ഒരു മുട്ട ചേർത്തു നന്നായി മിക്സ് ചെയ്യുക..

.ഇതൊരു കുഴക്കാൻ സൗകര്യമുള്ള ഒരു പാത്രത്തിലിട്ട് നന്നായി കുഴച്ചെടുക്കുക…എന്നിട്ട് ചെറിയ ഒരു പീസ് മാവെടുത്തു ഉള്ളം കയ്യിൽ വെച്ചു ബട്ടൻസ് ഷേപ്പ്-ൽ ഉരുട്ടിയെടുക്കുക…ഇത് പോലെ ബാക്കിയെല്ലാം ഉരുട്ടിയെടുക്കുക…

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചുക്കപ്പം ഇട്ട് flame നന്നായി കുറച്ചു ഫ്രൈ ചെയ്തെടുക്കുക….നല്ല crispy ചുക്കപ്പം റെഡി…ഗൾഫിലേക്കൊക്കെ കൊടുത്തയക്കുന്ന പലഹാരം ആണുട്ടോ ഇത് .

വീഡിയോ കാണാനായി👉

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചുക്കപ്പം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here