🍰🍰TRESLECHES CAKE/ MILK 3 Cake
ചേരുവകൾ
മൂന്ന് മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് 1/4 കപ്പ്
പഞ്ചസാര
, 1 1/4 കപ്പ് മൈദ,
1/2 ടീസ്പൂൺ വാനില എസ്സൻസ്,
3/4 ടീസ്പൂൺ ബേക്കിംഗ് പൗഡർ
എന്നിവ ചേർത്ത് യോജിപ്പിക്കുക.
മൂന്ന് മുട്ട വെള്ള
ഒരു നുള്ള് ഉപ്പ്,
1/2 ടീസ്പൂൺ നാരങ്ങനീര്,
3/4 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് ബീറ്ററോ ഫോർകോ ഉപയോഗിച്ച് പതപ്പിച്ചെടുക്കുക.
ഇവ രണ്ടും യോജിപ്പിച്ച് ബാറ്റർ തയ്യാറാക്കാം,
എണ്ണ പുരട്ടിയ പാനിൽ ഒഴിച്ച് ചെറിയ തീയിൽ 30 മിനുട്ട് ബേക്ക് ചെയ്ത് എടുക്കുക.
1/3 കപ്പ് പാൽ,
1/3 കപ്പ് ഇവാപറേറ്റഡ് മിൽക്ക്,
2 ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക്
എന്നിവ ചേർത്ത് യോജിപ്പിച്ച് ബേക്ക് ചെയ്തെടുത്ത കേക്കിൽ ഒഴിക്കുക.
മൂന്നുതരം പാലുകളുടെ ഈ മിശ്രിതം ചേർക്കുന്നതിനാലാണ് ഈ കേക്കിനെ Treschleches cake / Milk three cake 🧁 എന്ന് വിളിക്കുന്നത്.
വിപ്പിംഗ് ക്രീം ഐസിംഗ് ചെയ്ത് സെർവ് ചെയ്യാം.
വീഡിയോ കാണാം👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.