ചപ്പാത്തി പൊറോട്ട ചോറ് എന്തുമാവട്ടെ ഒരു മുട്ട മസാല കറി മാത്രം മതി വയർ നിറയെ കഴിക്കാൻ
ആവശ്യമുള്ള സാധനങ്ങൾ
മുട്ട-5എണ്ണം
സവാള -1വലുത്
തക്കാളി-1വലുത്
പച്ചമുളക്-3
മല്ലിയില-1/2കപ്പ്
കസൂരി മേത്തി-1പിടി
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1tsp
മുളകുപൊടി-1tsp
മല്ലിപ്പൊടി-1tsp
ജീരകപ്പൊടി-1/2tsp
കുരുമുളകുപൊടി-1/2tsp
ഗരം മസാല-1/2tsp
ഉപ്പ്-പാകത്തിന്
ഓയിൽ-4tbsp
തയ്യാറാക്കുന്ന വിധം
ഒരു കടയിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനു ശേഷം അത് ചൂടായി വരുമ്പോൾ ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക
ശേഷം ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്ത സവാള നന്നായി വരുന്ന കിട്ടുന്നത് വരെ വഴറ്റി എടുക്കുക
ശേഷം ഇതിലേക്ക് അര ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാലപ്പൊടിയും കൂടിയിട്ട് പൊടികളുടെ പച്ചമണം മാറുന്നത് വരെ എടുക്കാം
പച്ചമണം മാറിയതിനുശേഷം ഒരു വലിയ തക്കാളി വളരെ ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക…
ശേഷം കാൽ കപ്പ് വെള്ളം ഒഴിച്ച് നല്ലവണ്ണം ഇളക്കി കൊടുക്കുക ഇനി അടച്ചുവെച്ച് ടീമിൽ 5 മിനിറ്റ് വേവിച്ചെടുക്കാം
അഞ്ച് മിനിറ്റിനുശേഷം അടുപ്പ് തുറന്നാൽ തക്കാളിയും സവാളയും മസാലയും ഒക്കെ നല്ലവണ്ണം അടിഞ്ഞു കിട്ടിയിട്ടുണ്ടാകും ഇനി ഇതിലേക്ക് അരക്കപ്പ് മല്ലിയിലയും ഒരുപിടി കസൂരിമേത്തി വിട്ടു ഇളക്കിക്കൊടുക്കുക
ഇനി ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക ഇതിലേക്ക് നമ്മൾ പുഴുങ്ങി മാറ്റിവെച്ച് മുട്ട ഇട്ടു കൊടുക്കുക ഈ മുട്ട മസാല നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കുക
ഇനി ഇതൊന്നു അടച്ചു വച്ച് വീണ്ടും ഒരു അഞ്ചുമിനിറ്റ് വേവിച്ചെടുക്കുക..
അഞ്ച് മിനിട്ടിന് ശേഷം ഈ കറി നമുക്ക് സർവ്വ ചെയ്യാം ധാബ സ്റ്റൈൽ മുട്ട മസാല റെഡി
വീഡിയോ കാണാം 👇👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.