എല്ലാർക്കും അറിയുന്നതാണ്…എന്നാലും എൻ്റെ വക ഇവിടെ കിടക്കട്ടെ …😊😊
Ingredients:-
കപ്പ വേവിച്ചത് :-
കപ്പ -350 ഗ്രാം
മഞ്ഞൾപ്പൊടി -1 / 2 TSp
ഉപ്പ്-ആവശ്യാനുസരണം
വെളിച്ചെണ്ണ -1 TbSp
കടുക് -1 / 2 TSp
കറിവേപ്പില
ഉണക്കമുളക് -2 എണ്ണം.
ഉണക്കമുളക് ചമ്മന്തി :-
ഉണക്കമുളക് -10 എണ്ണം.
ചെറിയ ഉള്ളി -10 എണ്ണം.
പുളി-നെല്ലിക്ക വലിപ്പം
ഉപ്പ്-ആവശ്യാനുസരണം
വെളിച്ചെണ്ണ -2 TbSp
പാകം ചെയ്യുന്ന വിധം :-
നല്ല കപ്പ കിട്ടാണെങ്കിൽ ചെറുതാക്കി മുറിച്ചു ഉപ്പും മഞ്ഞളും ചേർത്ത് വെള്ളമൊഴിച്ചു വേവിക്കുക…അതിനു ശേഷം വെളിച്ചെണ്ണയിൽ കടുക്,ഉണക്കമുളക്,കറിവേപ്പില ഇട്ടു താളിച്ചു കപ്പയിൽ ഇട്ടു ഇളക്കുക.
ഇനി ചമ്മന്തി ഉണ്ടാക്കാനായി അല്പം വെളിച്ചെണ്ണയിൽ ഒരു 10 ഉണക്കമുളക് വറുത്തു കോരുക…
അതെ എണ്ണയിൽ 10 ചെറിയ ഉള്ളി,ഒരു ചെറിയ കഷ്ണം പുളി,ഉപ്പ് എന്നിവ ഇട്ട് വറുത്ത കോരുക…എന്നിട്ട് mixy -യുടെ ജാറിൽ ഉണക്കമുളക് പൊടിച്ചു ബാക്കി വഴറ്റി വെച്ച ചെറിയ ഉള്ളി,പുളി,ഉപ്പും കൂടെ ചേർത്ത അരച്ചെടുക്കുക…
എന്നിട്ട് കപ്പയും കൂട്ടി ഒരു പിടി പിടിക്ക…പിന്നെ ചുറ്റുള്ളതൊന്നും കാണൂല…😍
വീഡിയോ കാണാനായി👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കപ്പ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.