Home Recipes വഴുതനങ്ങ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാല്‍

വഴുതനങ്ങ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാല്‍

ആവശ്യമുള്ള ചേരുവകള്‍

വഴുതനങ്ങ -2 വലുത്

ഉരുളകിഴങ്ങ് -3 ചെറുത്

സവാള- 1 വലുത്

ഇഞ്ചി ഒരു ചെറിയ കഷണം

വെളുത്തുള്ളി- 3 അല്ലി

തക്കാളി- 2 വലുത്

പച്ചമുളക്- 2

കറിവേപ്പില

മുളക്പൊടി- 1tsp

മല്ലിപ്പൊടി -1tsp

മഞ്ഞള്‍പ്പൊടി -1/2tsp

ജീരകംപൊടി – 1/4tsp

കുരുമുളക്പൊടി- 1/2tsp

ഗരംമസാല – 1/2tsp

ഉണ്ടാക്കുന്ന വിധം

വഴുതനങ്ങ,ഉരുളകിഴങ്ങ് എന്നിവ അരിഞ്ഞു കഴുകി വെള്ളം കളഞ്ഞെടുക്കുക
ഇത് കുറച്ചു എണ്ണയില്‍ രണ്ടു മൂന്നു മിനിറ്റ് വഴറ്റുക;

പിന്നീട് ഉരുളകിഴങ്ങ് വെന്തു കിട്ടാനായി കുറച്ചു നേരം മൂടി വക്കുക
ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം

സവാള,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി എന്നിവ അരച്ചെടുക്കുക
കുറച്ചു എണ്ണയില്‍ വഴട്ടിയെടുക്കം,ഇളം ബ്രൌണ്‍ നിറമാകുന്ന വരെ
തീയ് നന്നായി കുറച്ചു വച്ച ശേഷം മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടികുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക
ഇതിലേക്ക് തക്കാളി അരച്ചെടുത്ത് ചേര്‍ത്ത് നന്നായി വഴറ്റുക

ഇതിലേക്ക്ഫ്രൈ ചെയ്തു മാറ്റി വച്ച ഉരുളകിഴങ്ങ്,വഴുതനങ്ങ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക

രണ്ടു മിനിട്ടിനു ശേഷം ജീരകം പൊടിച്ചത്,ഗരംമസാല,വേപ്പില എന്നിവ ചേര്‍ത്തിളക്കി വാങ്ങാം

ചപ്പാത്തിക്കും ചോറിനുംഒപ്പം വിളമ്പാം
റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വഴുതനങ്ങഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here