ചപ്പാത്തി പിസ്സ
Chapathi pizza
ചപ്പാത്തി :1
ബട്ടർ :1tsp
പിസ്സ സോസ് :2tbsp
മൊസിറില്ല ചീസ്
ക്യാപ്സികം
തക്കാളി
ഒലിവ്
ഉണക്കമുളക് ചെറുതായി പൊടിച്ചത് :1tsp
ഒറിഗാനോ :1tsp
ചിക്കൻ എല്ലില്ലാത്തത് എടുത്ത് ചെറിയകഷ്ണങ്ങളാക്കി മുറിച്ചു ഉപ്പും മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് പൊരിച്ചത്
തെയ്യാറാക്കേണ്ടവിധം
ആദ്യം ഫ്രൈ പാൻ ചൂടാക്കി ബട്ടർ ചേർക്കാം. ഇനി ഇതിലേക്ക് ചപ്പാത്തി വെച്ച് കൊടുക്കാം. എന്നിട്ട് തീ കുറക്കാം. ഇനി മുകളിൽ പിസ്സ സോസ് പുരട്ടാം.ഈ സമയം തീ ഓഫ് ചെയ്യാം. അല്ലെങ്കിൽ ചപ്പാത്തി കരിയും. ഇനി മുകളിൽ ചീസ് വിതറി കൊടുക്കാം.അതിനു മുകളിൽ ചെറുതായി അരിഞ്ഞ ക്യാപ്സിക്കവും തക്കാളിയും ഇട്ട് കൊടുക്കാം. ഇതിനു മുകളിലായി ഒലീവ്സും ചിക്കൻ പൊരിച്ചതും ഉണക്കമുളക് പൊടിച്ചതും ഒറിഗാനോയും ഇട്ട് കൊടുക്കാം. ഇനി കൊറച്ചു കൂടെ ചീസ് ഇട്ട് കൊടുക്കാം. ഇനി തീ കത്തിച്ചു ലോ ഫ്ലൈമിൽ അടച്ചവെച്ചു ചീസ് ഉരുകുന്നത് വരെ വേവിക്കാം. ചപ്പാത്തി പിസ്സ റെഡി 😋.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചപ്പാത്തി പിസ്സ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.