. അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
നാരങ്ങാ-3/4kg
ഇഞ്ചി-1medium piece
വെളുത്തുള്ളി-2
പച്ചമുളക്-3
കറിവേപ്പില
കടുക്-1/2tsp
ഉലുവ-1/4tsp
മഞ്ഞൾ പൊടി-1/4tsp
മുളക് പൊടി-4tbs
വി നാ ഗിരി-3tbs
കായം-1/2tbs
ഉലുവ + കടുക് ചൂടാക്കി- പൊടിച്ചത് -3/4tbs
നല്ലെണ്ണ-1/4cup+3tbs
പഞ്ചസാര-1/2tbs
ഉപ്പ്
തയ്യാറാക്കുന്ന വിധം
നാരങ്ങാ നന്നായി കഴുകി തുടച്ച് എടുത്ത് വെക്കുക.ശേഷം പാനിലോട്ട് നല്ലെണ്ണ ഒഴിക്കുക. നല്ലെണ്ണ ചൂടാകുമ്പോൾ നാരങ്ങ ചേർത്ത് 5 മിനിറ്റ് വഴറ്റിയെടുക്കുക.
നാരങ്ങയുടെ തൊലി നല്ല സോഫ്റ്റായി കിട്ടുന്നത് വരെ വഴറ്റിയെടുക്കു. നാരങ്ങാ നന്നായി തണുത്ത് വന്നതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ശേഷം ഉപ്പ് ഇട്ട് യോജിപ്പിച്ച് വെക്കുക.
ഇനി ഒരു പാൻ ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിക്കുക
.ശേഷം കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. ശേഷം ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി ,പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക
ശേഷം മഞ്ഞൾ പൊടി മുളക് പൊടിയും ചേർത്ത് മൂപ്പിക്കുക. ശേഷം മുറിച്ചെടുത്ത നാരങ്ങാ ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
പാകത്തിനുള്ള ഉപ്പും വിനാഗിരിയും, കായപ്പൊടിയും, കടുകും ഉലുവയും പൊടിച്ചതും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കിയെടുത്ത് തീ നിർത്തുക.
Recipe Link:
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാരങ്ങ അച്ചാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.