പൊറോട്ട ഉണ്ടാക്കാൻ ആയി ഇനി മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ല.. 30 മിനുട്ട് എന്ന് കേട്ട് ആരും സംശയിക്കേണ്ട.. നല്ല അടിപൊളി soft and layered പൊറോട്ട ഈ രീതിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം..
സാധാരണ പൊറോട്ട ഉണ്ടാക്കുന്നതിനേക്കാൾ അല്പം വ്യത്യസ്തമായി ആണ് ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത്.. മെയിക്കിങ്ങ് വീഡിയോയുടെ വെറും 5 മിനുട്ട് മാത്രം ദൈർഘ്യം ഉള്ള ലിങ്ക് ഈ റെസിപി യുടെ താഴേ കൊടുത്തിട്ടുണ്ട്. എല്ലാവരും വീഡിയോ കണ്ട് അഭിപ്രായം പറയാൻ മറക്കല്ലേ..
വേണ്ട ചേരുവകൾ സാധാരണ പോറോട്ടയുടെ പോലെ തന്നെ ആണ്.. എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം..
മൈദ : 2 കപ്പ്
മുട്ടയുടെ വെള്ള : 1
പഞ്ചസാര : 1 ടീസ്പൂൺ
ഉപ്പ് : അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ : കാൽ ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ/പാം ഓയിൽ : അര കപ്പ്
തെയ്യാറാക്കേണ്ടവിധം
മുട്ടയുടെ വെള്ളയും ഉപ്പും പഞ്ചസാരയും ബേക്കിംഗ് പൗഡറും കൂടെ മിക്സിയുടെ ജാറിൽ 10 സെക്കന്റ് അടിച്ചെടുക്കുക.
ഈ മിക്സ് മൈദയിലേക്ക് അല്പാല്പം ചേർത്ത് ആവശ്യത്തിന് ചൂട് വെള്ളം കൂടെ ചേർത്ത് കുഴക്കുക.
ഇതിലേക്കു 3 ടീസ്പൂൺ വെജിറ്റബിൾ ഓയിൽ കൂടെ ചേർത്ത് ചപ്പാത്തി മാവിനേക്കാൾ കുറച്ചു അയവു വരുത്തി കുഴച്ചെടുക്കുക.
ഇതിലേക്കു അല്പം ഓയിൽ കൂടെ തൂകി കൊടുകാം..
ഇതിൽ നിന്ന് ഓരോ ചെറിയ ബോൾ ആക്കി എടുത്ത് ഒരു ചപ്പാത്തി പലകയിൽ വെച്ച് കട്ടി കുറച്ചു പരത്തി എടുക്കുക.
ഇതിലേക്കു നന്നായിട്ട് ഓയിൽ അപ്ലൈ ചെയ്തിട്ടു മുകളിൽ മൈദ അല്പം തൂകി കൊടുക്കുക.
ഇനി ഒരു വശത്ത് നിന്ന് നീളത്തിൽ മടക്കി എടുത്ത് ചുരുട്ടി അതിലേക് അപ്ലം ഓയിൽ കൂടെ തേച്ച് ചക്രം പോലെ ചുരുട്ടി എടുക്കുക..
അതിലേക് അല്പം ഓയിൽ കൂടെ തൂകി കൊടുക്കാം. ഇത് കൈകൊണ്ട് പരത്തി എടുത്ത് ഓയിൽ അപ്ലൈ ചെയ്ത ചൂടായ പാനിലേക് ഇട്ട് കൊടുക്കുക..
മുകളിൽ അല്പം ഓയിൽ തൂകി കൊടുത്തു മീഡിയം തീയിൽ തിരിച്ചു കൂടെ ഇട്ടു വേവിക്കാം .
4-5 എണ്ണം റെഡി ആകുമ്പോൾ കൈകൊണ്ട് നന്നായി അടിച്ചു കൊടുത്ത് ലയർ ആക്കി എടുക്കാം. സ്വാദിഷ്ടം ആയ നല്ല അടിപൊളി പൊറോട്ട റെഡി
ചൂടോടുകൂടെ തന്നെ കഴിക്കാം..
വീഡിയോ ലിങ്ക് :
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.