Home Recipes കപ്പലണ്ടി മിട്ടായി അല്ലെങ്കിൽ കടല മിട്ടായി എത്ര കഴിച്ചാലും മടുക്കാതെ ഒരു മധുരം ആണ്…ഇന്ന് അതൊന്ന്...

കപ്പലണ്ടി മിട്ടായി അല്ലെങ്കിൽ കടല മിട്ടായി എത്ര കഴിച്ചാലും മടുക്കാതെ ഒരു മധുരം ആണ്…ഇന്ന് അതൊന്ന് ട്രൈ ചെയ്തുനോക്കിയാലോ

ഓർമ വെച്ച കാലം തൊട്ട് കണ്ടും കഴിച്ചും വളർന്നിട്ടും ഇന്ന് ഇതുവരെ ആ രുചി മടുത്തിട്ടില്ല 🥰

ചെറിയ പെട്ടി കടയിലും മറ്റും ചില്ലു കുപ്പിയിൽ കണ്ടിരുന്ന ഈ മിട്ടായി ഇപ്പോൾ പല രൂപത്തിൽ നമ്മുടെ മുന്നിൽ ഉണ്ട് പക്ഷെ ആ പഴയ രുചിയിൽ പഴമയുടെ ഓർമയിൽ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ..

നമുക്ക് അറിയാവുന്ന ചെറിയ ചില കാര്യങ്ങൾ ശ്രേദ്ധിച്ചാൽ നമുക്കും ഉണ്ടാകാം കപ്പലണ്ടി / കടല മിട്ടായി അതെ രുചിയിൽ 😀

ചേരുവകൾ….

വറുത്ത കപ്പലണ്ടി / നിലക്കടല – 1 1/2 cup

ശർക്കര -4 അച്

ഏലക്ക പൊടി

ഓയിൽ – 1 tblsp

—> ശർക്കര 1/4 cup വെള്ളം ഒഴിച്ച് ഒന്ന് ഉരുകി എടുത്തതിനു ശേഷം അതൊന്ന് വേറെ പാനിലേക് അരിച്ചൊഴിഛ് നന്നായി തിളപ്പികുക.

ശർക്കര പാനിയുടെ പാകം ഒരേ stage ൽ എങ്ങനെ ആണ് എന്ന് ഞാൻ video കാണിക്കുന്നുണ്ട്ട്ടോ.

Correct ആ പാകത്തിൽ തന്നെ ഉണ്ടാക്കിയാൽ ആണ് കപ്പലണ്ടി മിട്ടായി അതെ texture ൽ കിട്ടു.

—>കുറച്ച് തണുത്ത വെള്ളത്തിൽ 3.. 4 തുള്ളി ശർക്കര പാനി ഒഴിച്ചാൽ അത് മുറുകി shape ഒന്നും മാറാതെ കിട്ടും,

അപ്പോൾ ഏലക്ക പൊടിയും ഓയിലും ഒഴിച്ച് mix ചെയ്‌തു കപ്പലണ്ടി / നിലക്കടല ചേർത്ത് നന്നായി ഇളകി ഒരു steel പാത്രത്തിലോ foil പേപ്പറിലോ ഇട്ട് ചപ്പാത്തി കുഴൽ വെച്ച് നന്നായി പരത്തുക.

—> ചൂടാറുന്നതിന് മുൻപ് നിങ്ങൾക് വേണ്ട shape ൽ കട്ട്‌ ചെയ്‌തു വെച്ചതിനു ശേഷം 2 മണിക്കൂർ എങ്കിലും മാറ്റി വെക്കുക..

നല്ല അടിപൊളി കപ്പലണ്ടി / കടല മിട്ടായി ready 😃😃

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാകാം എങ്കിൽ എന്തിന് കടയിൽ നിന്നും വാങ്ങുന്നു.

Video link താഴെ ഉണ്ട്ട്ടോ 👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കപ്പലണ്ടി മിട്ടായി അല്ലെങ്കിൽ കടല മിട്ടായി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here