നെയ്യപ്പം | NEYYAPPAM RECIPE
ചേരുവകൾ
കുതിർത്ത അരി – 2 കപ്പ്
ശർക്കര – 300 ഗ്രാം
അരച്ചെടുത്ത പഴം – 1
മൈദ – 2 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – 2 ടീസ്പൂൺ
ചുക്കുപൊടി – 1 ടീസ്പൂൺ
എള്ള് – 1 ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
ബേക്കിംഗ് സോഡാ – അര ടീസ്പൂൺ
നെയ്യ് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ശർക്കരയിൽ അരക്കപ്പ് വെള്ളം ഒഴിച് ഉരുക്കുക.രണ്ട് മണിക്കുർ കുതിർത്ത അരിയിലേക്ക് ശർക്കര പാനി ചേർത്ത് മിക്സിയിൽ അല്പം തരിയോടുകൂടി അരച്ചെടുക്കുക.
മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.ദോശമാവിന്റെ പരുവത്തിൽ മിശ്രിതം ഇളക്കിയെടുക്കുക.
ശേഷം മൂന്നു മുതൽ നാല് മണിക്കൂർ വരെ മിശ്രിതം പുളിക്കാൻ വയ്ക്കുക.
കടായിൽ വെളിച്ചെണ്ണ ചുടാക്കി ഒരു സ്പൂൺ മിശ്രിതം ഒഴിക്കുക.ചെറുതീയിൽ ഇരുവശവും വേവിക്കുക.
ബ്രൗൺനിറവും മൊരിഞ്ഞും വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റം.
കൂടുതൽ വിവരങ്ങൾക് താഴെയുള്ള വീഡിയോ കാണുക……………..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്യപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.