Home Recipes വെറും നാല് ചേരുവകൾ മാത്രം മതി സൂപ്പർ സോഫ്റ്റ് ചോക്ലേറ്റ് birthday കേക്ക്

വെറും നാല് ചേരുവകൾ മാത്രം മതി സൂപ്പർ സോഫ്റ്റ് ചോക്ലേറ്റ് birthday കേക്ക്

നാല് ചേരുവകൾ കൊണ്ട് നമുക്ക് പഞ്ഞി പോലൊരു കേക്ക് റെഡി ആക്കിയാലോ😋

ചേരുവകൾ:

ചോക്കോ ബിസ്ക്കറ്റ് പൗഡർ  – 2cup
പഞ്ചസാര പൊടിച്ചത് – 3 tbsp
ബേക്കിംഗ് പൗഡർ  –  3/4 tbsp
പാൽ  – 1 cup

ചേരുവകൾ (വൈറ്റ് ചോക്ലേറ്റ്)

പഞ്ചസാര-4 tbsp
പാൽപ്പൊടി-3tbsp
കോൺഫ്ലോർ-1 tbsp
പാൽ-1cup
ബട്ടർ-1 tbsp
വാനില എസ്സെൻസ്-1 tsp

തയ്യാറാക്കുന്ന വിധം:

ആദ്യം നമ്മൾ എടുത്ത ബിസ്കറ്റുകൾ പൊടിച്ചെടുക്കുക പൊടിച്ചതിനു ശേഷം കട്ട ആയി കിടപ്പുണ്ട് എങ്കിൽ അത് കൈകൊണ്ട് തന്നെ ഒന്ന് ശരിയാക്കി കൊടുക്കാം പഞ്ചസാര പൊടിച്ചത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ മുക്കാൽ ടേബിൾസ്പൂൺ  ഒരു കപ്പ് പാലും അതിലേക്ക് ചേർത്ത് കൊടുത്ത നന്നായി മിക്സ് ചെയ്യാം

ഒരു നോൺസ്റ്റിക് പാനിൽ ഇട്ടാണ് കേക്ക് ഉണ്ടാക്കുന്നത് അതിലേക്ക് ഒരു ബട്ടർ പേപ്പർ ഇട്ടു കൊടുത്തു  ഓയിൽ ഒഴിച്ച് മുഴുവനായി ഒന്ന് ബ്രഷ് ചെയ്തു കൊടുക്കാം ശേഷം നമുക്ക് മിക്സ് അതിലേക്ക് ഒഴിച്ച് കൊടുത്ത ലോ ഫ്ലയ്മിൽ  ഇട്ട് ഒരു 30 35 മിനിറ്റ് ആകുമ്പോഴേക്കും കേക്ക് റെഡി ആയിട്ടുണ്ടാവും

വൈറ്റ് ചോക്കലേറ്റ്  എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം പഞ്ചസാര 4 ടേബിൾ സ്പൂൺ പാൽ പൊടി മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ ഇട്ട് നന്നായി മിക്സ് ചെയ്യുക പാൽ ഒരു കപ്പ് അതിലേക്ക് ചേർത്ത് കൊടുത്ത കട്ടകൾ ഇല്ലാതെ നന്നായി മിക്സ് ചെയ്തു കൊടുക്കാം ആദ്യം മീഡിയം ഫ്ലയ്മിൽ  ഇട്ട് അതിനെ ഒന്ന് ചൂടാക്കിയതിനു ശേഷം ലോ ഫ്ലയ്മിൽ  ഇട്ട് ഇതിനെ ക്രീം പരുവത്തിലാക്കി എടുക്കാം ശേഷം ഫ്ലെയിം ഓഫ് ചെയ്തു അതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ അര ടീസ്പൂൺ വാനില എസ്സെൻസ് ശേഷം നന്നായി ഇളക്കുക പിന്നീട് വേണമെങ്കിൽ നമുക്ക് അതിനെ ഡെക്കറേറ്റ് ചെയ്ത് ഭംഗി കൂട്ടാവുന്നതാണ്

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാല് ചേരുവകൾ കൊണ്ട് സിമ്പിൾ ആയ ഈ ചോക്ലേറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here