Home Recipes ഇന്നൊരു ടേസ്റ്റി വാനില പേസ്റ്ററി കേക്ക് ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

ഇന്നൊരു ടേസ്റ്റി വാനില പേസ്റ്ററി കേക്ക് ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

വാനില പേസ്റ്ററി കേക്ക് | Bakery style Vanilla Pastry Cake

 

ചേരുവകൾ

മൈദാ -2 കപ്പ്

പഞ്ചസാര പൊടിച്ചത് 1 1/ 4 കപ്പ്

ഉപ്പില്ലാത്ത ബട്ടർ -100g

സൺഫ്ലവർ ഓയിൽ -1/ 4 കപ്പ്

മുട്ട -4

ബേക്കിംഗ് പൗഡർ -2tsp

വിനാഗിരി -1/2 tsp

വാനില എസ്സെൻസ് -2 tsp

പാൽ -1/ 4 കപ്പ് + 2tbsp

ഫ്രോസ്റ്റിങ് നു വേണ്ട ചേരുവകൾ

വിപ്പിംഗ് ക്രീം -1 കപ്പ്

ക്രീം ചീസ് -30g

പഞ്ചസാര 3 tbsp+1 ½ tbsp

 

ആദ്യം sponge കേക്ക് തയാറാക്കാം

മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക .വെള്ളയിലേക്കു വിനാഗിരി ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുത്തു മാറ്റി വയ്ക്കുക..(നല്ല സ്റ്റിഫ് പീക്സ് ആകണം ).

മൈദാ,ബേക്കിംഗ് പൗഡർ എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക .മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്യുക .ഇതിലേക്ക് ബട്ടർ ,എസ്സെൻസ് ,എണ്ണ എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്തെടുക്കുക .ഇതിലേക്ക് പാൽ കൂടി ചേർത്ത് മിക്സ് ചെയ്യുക (ആദ്യം കാൽ ചേർക്കുക.ബാക്കി പിന്നീട് ആവശ്യമെങ്കിൽ ചേർത്താൽ മതി ).ഇതിലേക്ക് മൈദയുടെ കൂട്ട് കുറച്ചു കുറച്ചു ചേർത്ത് യോജിപ്പിക്കുക.മുട്ടയുടെ വെള്ള ബീറ്റ് ചെയ്‌തതും മിക്സ് ചെയ്യുക.ഇത് ബേക്കിംഗ് ടിൻ ലേക്ക് ഒഴിച്ച് കൊടുത്ത ശേഷം 180 ഡിഗ്രിയിൽ 40 മിനിറ്റ് ബേക്ക് ചെയ്യുക (ഓവൻ 10 മിനിറ്റ് പ്രീഹീറ്റ്‌ ചെയ്യണം).

കേക്ക് നന്നായി തണുത്ത ശേഷം വേണം ഫ്രോസ്റ്റിങ് ചെയ്യാൻ .വിപ്പിംഗ് ക്രീം 3 tbsp പഞ്ചസാര ചേർത്ത് നന്നായി വിപ്പ് ചെയ്യുക.ക്രീം ചീസ് 1 ½ tbsp പഞ്ചസാര ചേർത്ത് മയപ്പെടുത്തി എടുക്കുക.ഇതിലേക്ക് വിപ്പിംഗ് ക്രീം യോജിപ്പിക്കുക.ഫ്രോസ്റ്റിങ് റെഡി ആയി.

കേക്ക് രണ്ടോ മൂന്നോ ആയി മുറിക്കുക .ആദ്യത്തെ ലയെറിലേക്കു ഷുഗർ സിറപ്പ് ബ്രഷ് ചെയ്ത ശേഷം ക്രീം വച്ച് കൊടുത്തു ലെവൽ ചെയ്യുക .ഇതിന്റെ മുകളിലേക്ക് അടുത്ത ലയർ വച്ച് കൊടുത്തു ഇതേ കാര്യം ആവർത്തിക്കുക .കുറച്ചു നേരം ഫ്രിഡ്ജ്-ൽ വച്ച ശേഷം കട്ട് ചെയ്തു ഇഷ്ടം ഉള്ള പോലെ ഡെക്കറേറ്റ് ചെയ്തു സെർവ് ചെയ്യാം .

വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ:

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  വാനില പേസ്റ്ററി കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here