Capsicum Masala🤔😋കാപ്സികം മസാല 🥵🌶 Kerala Style 🥵☺️😋
ചേരുവകൾ
കാപ്സികം അരിഞ്ഞത്
സവോള -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 വലിയസ്പൂൺ
വറ്റൽമുളക് -2
തേങ്ങാക്കൊത്തു -1 കപ്പ്
മുളകുപൊടി -3 1/2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മല്ലിപൊടി -1/2 ടീസ്പൂൺ
ഗരംമസാല -1/2 ടീസ്പൂൺ
കുരുമുളകുപൊടി -1/4 ടീസ്പൂൺ ( എരിവിന് അനുസരിച്ചു )
കടുക് -1/4 ടീസ്പൂൺ
ഉലുവാ -1/4 ടീസ്പൂൺ
നല്ലജീരകം -1/4 ടീസ്പൂൺ
മസാലാമിക്സ് ( ഏലക്ക, കറുവപ്പട്ട , ഗ്രാമ്പു , തക്കോലം ) ഓപ്ഷണൽ
എണ്ണ -2 വലിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില / മല്ലിയില
തയാറാക്കുന്നവിധം
സ്റ്റെപ് -1
എണ്ണ ചൂടായ പാനിലേക് കടുക് പൊട്ടിച്ചതിനുശേഷം , ഉലുവ , ജീരകം , മസാലാമിക്സ് , വറ്റൽമുളകും ചേർത്തു വഴറ്റിയെടുക്കുക .
സ്റ്റെപ് -2
അരിഞ്ഞു വെച്ചിരിക്കുന്ന സവോള ആവശ്യത്തിനു ഉപ്പും ചേർത്തു വഴറ്റിയെടുക്കുക (aprox5 minute). അതിലേക് തേങ്ങാകൊത്തുംചേർത്തു വഴറ്റുക(aprox 3 mts).ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് കൂട്ടിച്ചേർത്തു തി കുറച്ചിടുക .
സ്റ്റെപ് -3
ഇനിയും മഞ്ഞപ്പൊടി , മുളകുപൊടി , മല്ലിപൊടി ഗാരമസാലപ്പൊടി ഇവ ചേർത്തു വഴറ്റുക . പൊടി മൂത്തുകഴിയുമ്പോൾ കാപ്സികം ചേർത്തു നാന്നായിട് യോജിപ്പിച്ചു മീഡിയം തീയിൽ മൂടിവെച്ചു വേവിച്ചെടുക്കുക .
സ്റ്റെപ്പ് -4
3 മിനിറ്റ് കഴിഞ്ഞു
കുരുമുളകുപൊടി ചേർത്തു വീണ്ടും ഇളക്കി മൂടുക .
വീണ്ടും 4 മിനിറ്റ് കഴിഞ്ഞു ആവശ്യത്തിന് കറിവേപ്പില ചേർക്കാം
സ്റ്റെപ്പ് -5
6 മിനിറ്റ് ചെറുതീയിൽ കിടന്നു വെന്തു കഴിഞ്ഞാൽ കാപ്സികം മസാല റെഡി
കൂടുതൽ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെകാപ്സികം മസാല 🥵ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.