Home Recipes വീട്ടിൽ ആഘോഷങ്ങൾ നടക്കുമ്പോഴും, അതിഥികൾ വരുമ്പോഴും രുചികരമായ ചിക്കൻ ഫ്രൈഡ് റൈസും ഒപ്പം ചിക്കൻ മഞ്ചൂരിയനും...

വീട്ടിൽ ആഘോഷങ്ങൾ നടക്കുമ്പോഴും, അതിഥികൾ വരുമ്പോഴും രുചികരമായ ചിക്കൻ ഫ്രൈഡ് റൈസും ഒപ്പം ചിക്കൻ മഞ്ചൂരിയനും വിളമ്പാം.

റൈസ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. . കുറേ സമയം എടുക്കുമെന്ന ധാരണ വേണ്ട. എളുപ്പത്തിൽ തയ്യാറാക്കാൻ ഉള്ള വഴിയിതാ..
ചിക്കൻ ഫ്രൈഡ് റൈസ് തയ്യാറാക്കാം

ചേരുവകൾ

ചോറ് തയ്യാറാക്കാനായി ബസുമതി റൈസ് 3 കപ്പ് (30മിനിറ്റ് വെള്ളത്തിലിട്ടു കുതിർത്ത്)
വെള്ളം -2 1/2 ലിറ്റർ
ഉപ്പ് -ആവശ്യത്തിന്
30 മിനിറ്റിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു അരി നല്ലപോലെ കഴുകി 2 1/2 ലിറ്റർ വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.80% വേവായാൽ ഊറ്റിയെടുത്ത് പരത്തിവെച്ച് ആവികളയുക. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച റൈസ് ഉപയോഗിച്ചാൽ പെർഫക്റ്റ് ഫ്രൈഡ് റൈസ് തയ്യാറാക്കാം.
വെളുത്തുള്ളി അരിഞ്ഞത് -രണ്ടെണ്ണം
കാബേജ് അരിഞ്ഞത് -കാൽക്കപ്പ്
കാരറ്റ് അരിഞ്ഞത് -കാൽ കപ്പ്
സ്പ്രിംഗ് ഒനിയൻ -കാൽകപ്പ്
മുട്ട- 5 എണ്ണം
സോയസോസ് -ഒരു ടേബിൾ സ്പൂൺ
ഓയിൽ- ഒരു ടീസ്പൂൺ.
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ

ബോൺലെസ് ചിക്കൻ 400 ഗ്രാം
ചിക്കൻ മാരിനേറ്റ് ചെയ്യാൻ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇവ ചിക്കനിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം പാനിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ചിക്കൻ ഇട്ടു കൊടുത്തു – കുറച്ചു വെള്ളം കൂടി ചേർത്ത് ( ആവശ്യമുണ്ടെങ്കിൽ)
വേവിച്ച് മാറ്റിവെക്കുക..

തയ്യാറാക്കുന്നവിധം 


മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളിയും കാബേജും കാരറ്റും സ്പ്രിങ് ഒനിയനും ചേർത്ത് അധികം വെന്ത് പോകാതെ വാട്ടിയെടുക്കുക. ഉപ്പ് കാൽ ടീസ്പൂൺ ചേർക്കുക. ഇതിൻറെ ഒരു സൈഡിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുത്ത് ഈ പച്ചക്കറിയുടെ കൂടെ നല്ലപോലെ മിക്സ് ചെയ്യുക .ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾസ്പൂൺ സോയാസോസും 2 ടീസ്പൂൺ ചില്ലിസോസും ചേർത്തിളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ചോറ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. മേലെ സ്പ്രിംഗ് ഒനിയൻ കുറച്ചുകൂടി ഇടുക. ഫ്രൈഡ് റൈസ് തയ്യാർ!

ചിക്കൻ മഞ്ചൂരിയൻ:-

മുറിച്ചുവച്ച 500ഗ്രാം ചിക്കന്‍ കഷ്ണങ്ങള്‍ക്കൊപ്പം കോണ്‍ഫ്ലവര്‍, മൈദ(1/4 കപ്പ് വീതം), ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ കുഴമ്പു പരുവത്തിലാക്കി ഒന്നു രണ്ടു മണിക്കൂര്‍ വയ്ക്കുക.പിന്നീട് ഒരു ഫ്രയിങ് പാനിന്‍ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടായതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കണം.

മറ്റൊരു ചട്ടിയില്‍ രണ്ടു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി ചെറുതായി മുറിച്ചുവച്ച വെള്ളുളളി,ഇഞ്ചി, പച്ചമുളക് (ഓരോ ടീസ്പൂൺ) എന്നിവ ചേര്‍ത്ത് വഴറ്റണം. വെളുത്തുള്ളി, പെരുംജീരകം,കാശ്മീരിമുളക് എന്നിവ അരച്ചെടുത്ത് ടൊമാറ്റോ സോസും സോയ സോസും വിനാഗിരിയും മിക്സ് ചെയ്ത് മഞ്ചൂരിയൻ സോസ് തയ്യാറാക്കാം.ഇത് കൂടെ ചേർത്തിളക്കുക. പിന്നീട് വറുത്തുവച്ച ചിക്കന്‍ കഷ്ണങ്ങള്‍ , ചേര്‍ത്ത് നല്ലവണ്ണം ഇളക്കി സ്പ്രിംങ് ഒണിയന്‍ കൂടി ചേര്‍ത്ത് അലങ്കരിച്ചാല്‍ ചിക്കന്‍ മഞ്ചൂരിയൻ റെഡി.

വീഡിയോ കാണാം👉

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here